പൊന്നുരുന്നി : ആരോഗ്യപൂർണമായ മനസോടെ രോഗത്തെ നേരിടാനുള്ള ആത്മവിശ്വാസം പകരാൻ കേശദാനം പോലുള്ള നന്മ പ്രവൃത്തികൾക്ക് കഴിയുമെന്ന് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. എറണാകുളം – അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ ലോക കാൻസർ ദിനാചരണത്തോടനുബന്ധിച്ചു സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗികൾക്കും പ്രായമായവർക്കുമൊപ്പം സമയം ചെലവഴിക്കാൻ സന്തോഷത്തോടെ സന്മനസു കാട്ടുന്നതിന് സമൂഹം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പൊന്നുരുന്നി കാർഡിനൽ പാറേക്കാട്ടിൽ ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തു വെള്ളിൽ അധ്യക്ഷനായിരുന്നു. കാൻസർ ചികിത്സ മൂലം മുടി നഷ്ടപ്പെട്ട രോഗികൾക്കുള്ള സൗജന്യ വിഗ് വിതരണം സെല്ലിസ് എക്സിക്യൂട്ടീവ് ഡയറക്ടർ ജോർജ് കുര്യൻ നിർവഹിച്ചു. രണ്ടാം തവണ കേശദാനം നടത്തുന്ന ഏഴാം ക്ലാസുകാരി ക്രിസിത ട്രീസയെയും കാൻസർ അതിജീവിതർക്കു മാതൃകയായ ഷെൽഫി ജോസഫിനേയും യോഗത്തിൽ ആദരിച്ചു. വിഗ് നിർമാണ പരിശീലനം വിജയകരമായി പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകൾ നൽകി. സഹൃദയ അസോസിയേറ്റ് ഡയറക്ടർ ഫാ. ആൻ്റണി പുതിയാപറമ്പിൽ, സെല്ലിസ് ഡപ്യൂട്ടി ഡയറക്ടർ ബന്നിച്ചൻ കെ. തോമസ്, സെലിൻ പോൾ എന്നിവർ സംസാരിച്ചു.ഫോട്ടോ: ലോക കാൻസർ ദിനാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. പാപ്പച്ചൻ തെക്കേക്കര, ഫാ. ആൻ്റണി പുതിയാപറമ്പിൽ, ബന്നിച്ചൻ കെ. തോമസ്, ക്രിസിത ട്രീസ , ജോർജ് കുര്യൻ, ഫാ. ജോസ് കൊളുത്തുവെള്ളിൽ, രജിത , സെലിൻ പോൾ, ഷെൽഫി ജോസഫ് തുടങ്ങിയവർ സമീപം.
സൗജന്യ വിഗ് ദാനത്തോടെ സഹൃദയ കാൻസർ ദിനാചരണം
