കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിപരിക്കേല്‍പ്പിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍

Breaking Kerala

പാലക്കാട്: കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിപരിക്കേല്‍പ്പിച്ച കേസില്‍ നാലു പേര്‍ അറസ്റ്റില്‍. മാത്തൂര്‍ സ്വദേശികളായ ദിനേശ്, ഗണേഷ്, സുനില്‍, കൊടുന്തിരപ്പുള്ളി സ്വദേശി സിജില്‍ എന്നിവരാണ് അറസ്റ്റിലായത്. ആക്രമണത്തിനായി പ്രതികള്‍ എത്തിയ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാവിലെയാണ് കണ്ണന്നൂര്‍ ജങ്ഷനില്‍ വച്ചാണ് സംഭവം. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ വിനീഷ്, റെനില്‍, അമല്‍, സുജിത്ത് എന്നിവര്‍ക്ക് നേരെ ആക്രമണമുണ്ടാകുകയായിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചോദ്യം ചെയ്തതിനെത്തുടര്‍ന്നുള്ള പ്രതികാരം ആക്രമണത്തില്‍ കലാശിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *