ഗര്‍ഭപാത്രം നീക്കം ചെയ്യല്‍ ശസ്ത്രക്രിയക്ക് എത്തിയ സ്ത്രീ മരിച്ച സംഭവം; വടക്കാഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാപിഴവ് ആരോപണവുമായി കുടുംബം രംഗത്ത്

വടക്കാഞ്ചേരി: ഗര്‍ഭപാത്രം നീക്കം ചെയ്യല്‍ ശസ്ത്രക്രിയക്ക് എത്തിയ സ്ത്രീ മരിച്ച സംഭവത്തിൽ വടക്കാഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാപിഴവ് ആരോപണവുമായി കുടുംബം രംഗത്ത്. ജില്ലാ ആശുപത്രിയിൽ ഗർഭപാത്രം നീക്കം ചെയ്യൽ ശസ്ത്രക്രിയയ്ക്കു വിധേയയായ എങ്കക്കാട് പള്ളത്ത് മുരളീധരന്റെ ഭാര്യ നിർമലയാണ് (52) തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. നിർമലയെ ശസ്ത്രക്രിയയ്ക്കായി ഓട്ടുപാറയിലുള്ള ജില്ലാ ആശുപത്രിയിൽ ആണ് പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ചയാണ് ശസ്ത്രക്രിയ നടത്തിയത്. മണിക്കൂറുകൾക്കുശേഷവും ബോധം വീണ്ടെടുക്കാൻ കഴിയാതിരുന്നതിനെ തുടർന്ന് ആശുപത്രി അധികൃതരുടെ നിർദേശപ്രകാരം രാത്രി 11ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റുകയായിരുന്നു. ശനിയാഴ്ച ആരോഗ്യസ്ഥിതി കൂടുതൽ വഷളായതിന് പിന്നാലെ മരണം സംഭവിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *