മാള :കുഴൂരിൻ്റെ കലാ-സാംസ്ക്കാരികോത്സവമായി മാറിയ അമ്പുഗ്രാമത്തിന് തുടക്കമായി.തെക്കൻ താണിശ്ശേരി സെയ്ന്റ് സേവിയേഴ്സ് പള്ളിയിലെ അമ്പുതിരുനാളിൻ്റെ ഭാഗമായാണ് കുഴൂർ ഗവ. ഹൈസ്കൂൾ മൈതാനത്ത് അമ്പുഗ്രാമം ഒരുക്കുന്നത്. വ്യാപാരമേള, അമ്യൂസ്മെന്റ് പാർക്ക്, കലാപരിപാടികൾ, പുഷ്പമേള, ഭക്ഷ്യമേള, ഡാവിഞ്ചി സുരേഷിൻ്റെ ദൃശ്യാവിഷ്ക്കാരങ്ങൾ എന്നിവ മേളയുടെ ഭാഗമാണ്. ഫാ:ഡോ. നെവിൻ ആട്ടോക്കാരൻ അമ്പ് ഗ്രാമം തുറന്ന് കൊടുത്തു.കെ. പി. വിത്സൺ കണ്ടംകുളത്തി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം സാജൻ കൊടിയൻ, ലിൻസൺ പോൾ, ഫെബിൻ തെറ്റയിൽ തുടങ്ങിയവർ സംബന്ധിച്ചു.പൊതു സമ്മേളനം കുഴൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.എ.ശിവൻ ഉദ്ഘാടനം ചെയ്തു.ചൊവ്വാഴ്ച സമാപിക്കും.

അമ്പ് ഗ്രാമത്തിൽ സ്ഥാപിച്ചിരിക്കുന്ന ഡാവിഞ്ചി സുരേഷിന്റെ ചലനാൽമക ശിൽപ്പം.. മര മുത്തച്ഛൻ
