ചിറ്റൂർ:രാജ്യത്തിൻ്റെ ഭാവി തന്നെ നിർണയിക്കുന്ന തിരഞ്ഞെടുപ്പ്സുതാര്യമായി നടപ്പിലാക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തുന്നവീഡിയോ ചിത്രീകരണത്തിൻ്റെ മറവിൽ നടന്ന ലക്ഷങ്ങളുടെ തട്ടിപ്പിനെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് കേരള യൂണിയൻ ഓഫ് ജേർണലിസ്റ്റ്സ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.പൊൽപ്പുള്ളി സ്വദേശിയും കൂട്ടാളികളുമാണ്സർക്കാരിൻ്റെലക്ഷങ്ങൾ വെട്ടിച്ചത്. കഴിഞ്ഞ2024 ലെ ലോകസഭ തിരഞ്ഞെടുപ്പ്, പിന്നിട് നടന്ന ഉപതിരഞ്ഞെടുപ്പിലുമായി പാലക്കാട് ജില്ലയിൽ അതിർത്തി ചെക്ക്പോസ്റ്റുകളിലും മറ്റു വാഹന പരിശോധയും നടത്തുന്നതുമായി ബന്ധപ്പെട്ട വീഡിയോ ചിത്രീകരണത്തിൻ്റെ പേരിലാണ്ചിറ്റൂർ പൊൽപ്പുള്ളി സ്വദേശി ഒരു മാധ്യമ സ്ഥാപനത്തിനെ മറയാക്കി സർക്കാരിന്റെലക്ഷങ്ങൾ തട്ടിയത് .വീഡിയോഗ്രാഫിയിൽപ്രാഗത്ഭ്യം ഉള്ളവരെ ഉപയോഗിച്ച്ഗുണനിലവാരമുള്ള വീഡിയോ ചിത്രീകരിക്കുന്നതിനാണ് പാലക്കാട്കളക്ടർ ഓഫീസിൽ നിന്നും വലിയ തുകയ്ക്ക് ക്വാട്ടേഷൻ നൽകിയത്. എന്നാൽ ആലത്തൂർ, പാലക്കാട് ലോകസഭ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പിൽവീഡിയോ ചിത്രീകരണം നടത്തിയത് .ഫോട്ടോ- വീഡിയോ ഗ്രാഫി മേഖലയുമായിയാതൊരു ബന്ധവുമില്ലാത്തനിർമ്മാണ മേഖലയിൽ ജോലിചെയ്യുന്നവർ, പത്ര ഏജൻ്റുമാർ, കൂടാതെ കോളേജ് വിദ്യാർഥികളെയും ഉപയോഗിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയതെന്ന് യോഗം ആരോപിച്ചു. ഇത് സംബന്ധിച്ച്കളക്ടർ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ, മുഖ്യമന്ത്രിയുടെ പരാതി സെല്ലിലുംപരാതി നൽകും. വരുന്ന തിരഞ്ഞെടുപ്പിലെങ്കിലും തടിപ്പ് സംഘത്തെ ഒഴിവാക്കി അംഗീകാരമുള്ളവരെ ഉപയോഗിച്ച് ചിത്രികരണം നടത്താൻ തയാറാകണം.8 മണിക്കൂറിന് ഒരു യൂണിറ്റിന്1,920 രൂപയ്ക്കാണ് ക്വാട്ടേഷൻ. ഒരു ദിവസം( 24 മണിക്കൂർ) ശരാശരി 5760 രൂപ വരും.30-40 ദിവസം നീണ്ടുനിൽക്കുന്ന തിരഞ്ഞെടുപ്പ് കാലയളവിൽ ഒരു യൂണിറ്റിന് ഏകദേശം 2 ലക്ഷം രൂപയാണ് ഇടാക്കിയിരിക്കുന്നത്.ഇത്തരത്തിൽ350 ഓളം യുണിറ്റാണ് ലോകസഭ തിരഞ്ഞെടുപ്പിന് മാത്രംആവശ്യമായി വന്നത്. ഒരു കോടിയിലധികം രൂപയാണ് ഇതിനായി സർക്കാരിൽ നിന്നും വാങ്ങിയെടുത്തതും. ഇതിൽ നിന്നും വളരെ ചെറിയ തുകയാണ് (600 – 900 ) ചിത്രീകരണത്തിന് എത്തുന്ന നിർമ്മാണ തൊഴിലാളികൾക്ക് നൽകിയത്.സർക്കാരിൻ്റെ ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ ചിറ്റൂർ പൊൽപ്പുള്ളിസ്വദേശിയിൽ നിന്നുംസർക്കാരിനെ വെട്ടിച്ച തുക തിരിച്ച് പിടിച്ച് ഇയാൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്കെ യു ജെ ജില്ലാകമ്മറ്റി ജില്ലാ കളക്ടർക്ക് പരാതി നൽകും.ജില്ലാ പ്രസിഡൻ്റ് എം കെ ഹരിദാസ്അധ്യക്ഷനായി. സംസ്ഥാന കോർഡിനേറ്റർ ബെന്നി വർഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാസെക്രട്ടറി കണക്കമ്പാറ ബാബു , ജില്ലാവർക്കിംഗ് പ്രസിഡൻ്റ് അബ്ദുൾ റഹ്മാൻ മണ്ണാർക്കാട് , ജില്ലാ ഭാരവാഹികകളായ രാഹുൽ വാണിയംപാറ, പ്രമോദ് അച്ചോത്ത് , മുകുന്ദൻ എന്നിവർ സംസാരിച്ചു.ചിത്രം.കേരള യൂണിയൻ ഓഫ് ജേർണലിസ്റ്റ്സ് ജില്ലാ കമ്മിറ്റി യോഗം സംസ്ഥാന കോർഡിനേറ്റർ ബെന്നി വർഗീസ് ഉദ്ഘാടനം ചെയ്യുന്നു.
തിരഞ്ഞെടുപ്പ് വീഡിയോ ചിത്രീകരണം സർക്കാരിനെ വെട്ടിച്ചത് ലക്ഷങ്ങൾ,സമഗ്ര അന്വേഷണം വേണം;കെ യു ജെ
