ദോഹ: ഖത്തറിലെ തിരുവല്ലാ സ്വദേശികളുടെ കൂട്ടായ്മയും ഖത്തറിൽ ശ്രദ്ധേയ സാന്നിധ്യവുമുള്ള ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ നേതൃത്വത്തിൽ എസ്ഐആറുമായി ബന്ധപ്പെട്ട പ്രവാസി കാര്യങ്ങളെ സംബന്ധിച്ച് സെമിനാർ സംഘടിപ്പിച്ചു.നടത്തിയ സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്താൻ സാധിച്ചു. സംഘടനയുടെ നേതൃത്വത്തിൽ മുഴുവൻ അംഗങ്ങളെയും പ്രവാസി വോട്ടർമാരായി ചേർക്കാൻ ആവശ്യമായ സൗകര്യങ്ങൾ സംഘടന നിർവഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.പ്രവാസി ക്ഷേമനിധി മുൻ ഡയറക്ടർ ബോർഡ് അംഗം കെ.കെ ശങ്കരൻ സെമിനാർ ഉദ്ഘാടനം ചെയ്തു. ലോക കേരള സഭ മെമ്പർ അബ്ദുൽ റഊഫ് കൊണ്ടോട്ടി, സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തി.യോഗത്തിൽ ഖത്തറിൽ നാലര പതിറ്റാണ്ട് പ്രവാസം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കുരുവിള കെ.ജോർജിന് ഹൃദ്യമായ യാത്രയയപ്പ് നൽകി.യോഗത്തിൽ പേട്രൺ ജോൺ സി.എബ്രഹാം അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡണ്ട് തോമസ് കുര്യൻ, ജനറൽ സെക്രട്ടറി അനീഷ് ജോർജ് മാത്യു, ജോർജ് തോമസ്, അബിൻ പി. എബ്രഹാം, പ്രമോദ് മാങ്കുളങ്ങര എന്നിവർ നേതൃത്വം നൽകി.
എസ്ഐആറും പ്രവാസികളും; ഫ്രണ്ട്സ് ഓഫ് തിരുവല്ല സെമിനാർ സംഘടിപ്പിച്ചു
