തിരുവനന്തപുരം: സന്നദ്ധ പ്രവർത്തന രംഗത്ത് നിരന്തരമായി നൂതനവും മാതൃകാപരവുമായ തനത് പ്രവർത്തന ങ്ങളിലൂടെ കഴിഞ്ഞ 38 വർഷങ്ങളായി സ്തുത്യർഹമായ സാമൂഹിക പ്രവർത്തനങ്ങൾ നടത്തിവരുന്ന ശാന്തിഗ്രാമിന് ഭാരത് വികാസ് പരിഷത്തിൻ്റെ സ്നേഹാദരവ്.നാടൻ പശുക്കളുടെ സംരക്ഷണവും അവയുടെ പ്രാധാന്യവും പരിസ്ഥിതി സൗഹൃദ കൃഷിരീതികളും സമാന്തര – ബദൽ – സമഗ്ര ചികിത്സാ രീതികളും, ചക്കയും ഇലക്കറികളും പഴവർഗ്ഗങ്ങളും ചെറുധാന്യങ്ങളും ഭക്ഷണമാക്കി മാറ്റേണ്ടതിൻ്റെ ആവശ്യകതകളും സമൂഹത്തിൽ എത്തിക്കാൻ നടത്തുന്ന അന്നമാണ് ഔഷധം, ഭക്ഷ്യ ആരോഗ്യ സ്വരാജ് യജ്ഞം, മില്ലറ്റ്സ് & വെൽനസ് കാമ്പയിൻ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്ന ശാന്തിഗ്രാമിൻ്റെ ഡയറക്ടർ എൽ. പങ്കജാക്ഷൻ ഭാരത് വികാസ് പരിഷത്തിൻ്റെ (ബി.വി.പി) സ്നേഹാദരവ് ഏറ്റുവാങ്ങി. തിരുവനന്തപുരം കിങ്സ് വേ ഹോട്ടലിൽ നടന്ന ചടങ്ങിൽ ബി.വി.പി. രക്ഷാധികാരിയും പ്രമുഖ മന:ശാസ്ത്ര വിദഗ്ധനുമായ ഡോ. രവീന്ദ്രൻ നായർ, കരിക്കകം ശ്രീചാമുണ്ഡി ക്ഷേത്ര ട്രസ്റ്റ് പ്രസിഡൻ്റ് കെ. പ്രതാപചന്ദ്രൻഎന്നിവർ പൊന്നാടയും ഫലകവും 10001 രൂപയുടെ ക്യാഷ് അവാർഡും അടങ്ങുന്ന സ്നേഹോപഹാരം സമർപ്പിച്ചു.ബി.വി.പി പ്രസിഡൻ്റ് ഡോ. ശങ്കരൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാധാദേവി, ട്രഷറർ സീതാരാമൻ വൈൽഡ് ലൈഫ് ഫോട്ടോ ജേർണലിസ്റ്റ് ബിജു കാരക്കോണംഎന്നിവർ ആശംസാ പ്രസംഗം നടത്തി.രോഗമില്ലാത്ത ജീവിതത്തിന് ചെറുധാന്യങ്ങൾ എന്ന വിഷയത്തെക്കുറിച്ച് ശാന്തിഗ്രാം ഡയറക്ടർ പങ്കജാക്ഷൻ പ്രഭാഷണം നടത്തി.കെ. പ്രതാപചന്ദ്രൻ കൺവീനർ, പ്രോഗ്രാം കമ്മിറ്റി+91 94954 82889
Related Posts
സ്റ്റേഷനിലേക്ക് ചർച്ചയ്ക്ക് വിളിപ്പിച്ചയാൾ കുഴഞ്ഞുവീണ് മരിച്ചു;സംഭവം കടുത്തുരുത്തിയിൽ
കടുത്തുരുത്തി • സ്വത്തുവിൽപനയുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവ രുത്തിയ ആൾ കുഴഞ്ഞുവീണു മരിച്ചു. ഞീഴൂർ പഞ്ചായത്ത് പതിമൂന്നാം വാർഡ് മoത്തിപ്പറമ്പ് കുറവംപറമ്പിൽ സ്റ്റീഫൻ…
ഖത്തറിലെ സുരക്ഷാ സാഹചര്യം നിയന്ത്രണവിധേയം: ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖലീഫ ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍ താനി
ദോഹ: ഖത്തറിന്റെ സുരക്ഷാ സ്ഥിതി സുസ്ഥിരമാണെന്നും രാജ്യത്തിന്റെ വിവിധ വകുപ്പുകളുടെ സേവനം ഏകോപിപ്പിക്കുന്നതിനായി 24/7 പ്രവര്‍ത്തിക്കുന്ന നാഷണല്‍ കമാന്‍ഡ് സെന്റര്‍ ശ്ളാഘനീയ പങ്കാണ് നിര്‍വഹിക്കുന്നതെന്നും ആഭ്യന്തര മന്ത്രിയും…
ജെയിന് യൂണിവേഴ്സിറ്റി കൊച്ചി കാമ്പസില്‍ പ്രൊഫസര്‍ ഓഫ് പ്രാക്ടീസിന് തുടക്കം; പ്രൊഫസര്‍ ഓഫ് പ്രാക്ടീസാകാനുള്ള ആദ്യ ക്ഷണം മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറി
കൊച്ചി: വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെ കാമ്പസില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കാന്‍ ക്ഷണിക്കുന്ന ജെയിന് (ഡീംഡ്-ടു-ബി) യൂണിവേഴ്സിറ്റി, കൊച്ചി കാമ്പസിന്റെ ‘പ്രൊഫസര്‍ ഓഫ് പ്രാക്ടീസ്’ പദ്ധതിക്ക് തുടക്കമിട്ടു.…
