തിരുവനന്തപുരം കള്ളിക്കാട് ഭദ്രകാളി ക്ഷേത്ര പരിസരത്ത് ഇന്ന് രാവിലെ സ്ഫോടനം ഉണ്ടായി. ക്ഷേത്രത്തിനടുത്ത് പഴയ സാധനങ്ങൾ ഒതുക്കി കത്തിക്കുന്നതിനിടെയാണ് അവയിൽ കിടന്നിരുന്ന സ്ഫോടക വസ്തു പൊട്ടിത്തെറിച്ചതായി പ്രാഥമിക നിഗമനം.രാവിലെ കാട് വൃത്തിയാക്കുന്ന ജോലിക്കായി എത്തിയ രണ്ട് പേരാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ഒരാൾക്ക് സാരമായ പരുക്കേറ്റു. പരിക്കേറ്റത് സുരേഷ് (58) എന്നയാളാണ്. അദ്ദേഹത്തെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാരുടെ റിപ്പോർട്ട് പ്രകാരം പരിക്ക് ഗുരുതരമല്ല.വിവരമറിഞ്ഞതോടെ ഫയർഫോഴ്സ് സംഘങ്ങൾ സ്ഥലത്തെത്തി സാഹചര്യം നിയന്ത്രണ വിധേയമാക്കി. സ്ഫോടനത്തിന്റെ കാരണം സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കള്ളിക്കാട് ഭദ്രകാളി ക്ഷേത്രത്തിൽ സ്ഫോടനം; ഒരാൾക്ക് പരുക്ക്
