സെനറ്റിലെയും സിന്‍ഡിക്കേറ്റിലെയും നിയമനത്തില്‍ സംഘപരിവാര്‍ അനുകൂലികളെ ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ക്കുന്നില്ലെന്ന നിലപാടില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കെ സുധാകരന്റേത് അത്ഭുതകരമായ പ്രസ്താവനയാണെന്നും സുധാകരൻ കാവിവത്കരണത്തിന് കൂട്ടുനിൽക്കുന്നുവെന്നും എം വി ഗോവിന്ദൻ ആരോപിച്ചു. കാവിവത്കരണത്തിൽ ഒരു ഓഹരി കിട്ടിയാൽ സ്വീകരിക്കാം എന്നാണ് സുധാകരന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.