പാലക്കാട്: ടോറസ് ഇടിച്ച് അപകടം, കെഎസ്എഫ്ഇ ജീവനക്കാരിക്ക് ദാരുണാന്ത്യം. ഷഹന എന്ന യുവതിയാണ് മരിച്ചത്. പാലക്കാട് ചന്ദ്രനഗറിലാണ് ദാരുണ സംഭവം ഉണ്ടായത്. ഭർത്താവുമൊത്ത് ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കെയാണ് അപകടം.വാഹനം തെന്നിയതോടെ ഷഹന നിലത്ത് വീഴുകയായിരുന്നു.പിന്നാലെ എത്തിയ ടോറസ് ഷഹനയുടെ ശരീരത്തിലൂടെ കയറി ഇറങ്ങി. അപകടസ്ഥലത്ത് വെച്ചുതന്നെ ഷഹന മരിച്ചിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
ടോറസ് ലോറി ഇടിച്ച് അപകടം; കെഎസ്എഫ്ഇ ജീവനക്കാരിക്ക് ദാരുണാന്ത്യം
