ദില്ലി: പഴയ ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് പുതുക്കുന്നതിന് 200 ൽ നിന്ന് 25,000 രൂപ വരെ ഫീസ് വർധിപ്പിച്ച കേന്ദ്ര ഉത്തരവ് പ്രാബല്യത്തിൽ. ഉത്തരവ് പ്രാബല്യത്തിൽ വന്നതോടെ തിരിച്ചടിയാകുന്നത് ഓട്ടോറിക്ഷകൾക്കും ടാക്സികൾക്കും . 2021ൽ കേന്ദ്രസർക്കാർ ഫീസ് കുത്തനെ വർധിപ്പിച്ചെങ്കിലും വാഹനയുടമകളും കാർ വിൽപനക്കാരും ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയിരുന്നു. 2025ൽ പുതിയ ഉത്തരവ് കേന്ദ്രം പുറത്തിറക്കിയതോടെ പഴയ സ്റ്റേ ഉത്തരവിന് നിയമപിന്തുണ നഷ്ടപ്പെട്ടു.
പഴയ ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് പുതുക്കൽ ഫീസ് കുത്തനെ കൂട്ടി കേന്ദ്ര സർക്കാർ
