രാഷ്ട്രീയ ജനതാദൾ ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി അതൃപ്തി പ്രകടിപ്പിച്ചു

ഗുരുവായൂർ :തദ്ദേശ തിരഞ്ഞെടുപ്പിനൊടനുബന്ധിച്ച് ഗുരുവായൂർ മുനിസിപ്പാലിറ്റിയിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ആർ.ജെ.ഡിയുമായി യാതൊരുവിധത്തിലുള്ള സീറ്റ് വിഭജന ചർച്ചകളും നടന്നിട്ടില്ല. ഗുരുവായൂർ മുൻ സിപ്പാലിറ്റിയിലെ വാർഡു വിഭജനത്തിനു ശേഷം ആർ.ജെ.ഡി സീറ്റ് ആവശ്യപ്പെട്ടെങ്കിലും അത് നിഷേധിക്കുന്ന സമീപനമാണ് സി.പി.എമ്മിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. അതുകൊണ്ട് തന്നെ സി.പി.എം. ചർച്ചക്ക് തയ്യാറാകണമെന്നും ആർ.ജെ.ഡിക്ക് ഇത്തവണ മത്സരിക്കാനുള്ള അവസരം നൽകണമെന്നും ആർജെഡി ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി ശക്തമായി ആവശ്യപ്പെട്ടു.ഏകപക്ഷീയമായ സീറ്റ് വിഭജനത്തിൽ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് ആർ ജെ ഡി ഗുരുവായൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അശ്വിൻ ഗുരുവായൂർ പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *