കാസര്‍ഗോഡ് ദളിത് വിദ്യാർത്ഥിയുടെ മുടി മുറിച്ചതായി പരാതി; പ്രധാനഅധ്യാപികക്ക് എതിരെ കേസ് എടുത്ത് പോലീസ്

Kerala

കാസര്‍ഗോഡ്: സ്കൂള്‍ അസംബ്ലിയില്‍ ദളിത് വിദ്യാര്‍ത്ഥിയുടെ മുടി മുറിപ്പിച്ചതായി പരാതി. കാസര്‍ഗോഡ് കോട്ടമല എംജിഎംഎ സ്കൂളില്‍ ഈ മാസം19നാണ് സംഭവം നടന്നത്.അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മുടിയാണ് മുറിച്ചത്. സംഭവത്തില്‍ രക്ഷിതാവിന്റെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.

സ്കൂളിലെ മറ്റ് വിദ്യാര്‍ത്ഥികളും അധ്യാപകരും നോക്കിനില്‍ക്കെയാണ് പ്രധാന അധ്യാപിക മുടി മുറിച്ചതെന്ന് പരാതിയില്‍ പറയുന്നു. പ്രധാന അധ്യാപിക ഷേര്‍ളിക്കെതിരെ പട്ടികജാതി / പട്ടിക വര്‍ഗ അതിക്രമം തടയല്‍, ബാലാവകാശ നിയമം എന്നിവയിലെ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *