മലപ്പുറം ഉദിനുപറമ്പ് സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: മലപ്പുറം ചങ്ങരംകുളത്തിനടുത്ത് ആലംകോട് ഉദിനുപറമ്പ് സ്വദേശി കരിമ്പിൽ വീട്ടിൽ അനിയൻ (50) ഖത്തറിൽ നിര്യാതനായി. അസുഖത്തെ തുടർന്ന് ഖത്തറിലെ വക്റ ഹമദ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം. പിതാവ്: കൃഷ്ണൻ. മാതാവ്: തങ്കം. ഭാര്യ: വിജിത കല്ലേറ്റുംകര. മക്കൾ: ശ്രീഭവ, സാഗൻബോസ്.സഹോദരങ്ങൾ: ഹരിദാസൻ, പീതാംബരൻ, ആനന്ദൻ, ജ്യോതി. നടപടിക്രമങ്ങൾ പൂർത്തിയാക്കി ബുധനാഴ്ച പുലർച്ചെ 1.45ന് കൊച്ചിയിലേക്കുള്ള ഖത്തർ എയർവേസിൽ മൃതദേഹം നാട്ടിലേക്ക്‌ കൊണ്ട് പോകുമെന്ന് അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *