മുംബൈ: അഫ്ഗാൻ വിദേശകാര്യമന്ത്രി ആമിർ ഖാൻ മുത്താക്കിയുടെ ഇന്ത്യാ സന്ദർശനത്തിനെതിരേ പ്രമുഖ ബോളിവുഡ് തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തർ. താലിബാൻമന്ത്രിക്ക് ഇന്ത്യ നൽകിയ സ്വീകരണത്തെ രൂക്ഷമായ ഭാഷയിലാണ് അക്തർ വിമർശിച്ചത്. സമൂഹമാധ്യമമായ എക്സിലായിരുന്നു അക്തറിന്റെ പ്രതികരണം. “ലോകം ഭയക്കുന്ന ഭീകരസംഘടനയായ താലിബാന്റെ പ്രതിനിധിക്ക്, എല്ലാത്തരം തീവ്രവാദങ്ങളെയും എതിർത്തു പ്രസംഗിച്ചുനടക്കുന്നവർ നൽകിയ ബഹുമാനവും സ്വീകരണവും കാണുമ്പോൾ ഞാൻ നാണിച്ചു തല കുനിക്കുന്നു.’ അക്തർ കുറിച്ചു. വ്യാഴാഴ്ച ഡൽഹിയിൽ വന്നിറങ്ങിയ മുത്തഖിക്ക് ഭക്തിനിർഭരമായ സ്വീകരണം നൽകിയ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഇസ്ലാമിക പഠനകേന്ദ്രങ്ങളിലൊന്നായ ഉത്തർപ്രദേശ് സഹാറൻപുരിലെ ദാറുൽ ഉലൂം ദിയോബന്ദിനെയും അക്തർ ശക്തമായി വിമർശിച്ചു. “പെൺകുട്ടികളുടെ വിദ്യാഭ്യാസം പൂർണമായും നിരോധിച്ചവരിൽ ഒരാളായ “ഇസ്ലാമിക് ഹീറോ’യ്ക്ക് ഇത്രയും ആദരവോടെ സ്വാഗതം നൽകിയ ദിയോബന്ദിന്റെ നടപടിയിൽ ലജ്ജ തോന്നുവെന്നു…’ അക്തർ പറഞ്ഞു.2021-ല്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്തതിനുശേഷം ഇന്ത്യയിലേക്കുള്ള ഒരു താലിബാന് നേതാവിന്റെ ആദ്യ സന്ദര്‍ശനമാണിത്. ഇന്ത്യ ഇതുവരെ താലിബാനെ അംഗീകരിച്ചിട്ടില്ല. കാബൂളിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന സർക്കാർ രൂപീകരിക്കുന്നതിനായി വാദിക്കുകയും ചെയ്യുന്നുണ്ട്. ഡൽഹിയിൽ മുത്തഖിയുടെ മാധ്യമ സംവാദത്തിൽ വനിതാ മാധ്യമപ്രവർത്തകരെ ഉൾപ്പെടുത്താത്തതിൽ വലിയ വിവാദം പൊട്ടിപ്പുറപ്പെട്ടിരുന്നു. സ്ത്രീകളുടെ അസാന്നിധ്യം അസ്വീകാര്യവും സ്ത്രീകളോടുള്ള അപമാനവുമാണെന്ന് നിരവധി പ്രതിപക്ഷ നേതാക്കൾ പ്രതികരിച്ചിരുന്നു.
Related Posts
ഡോ.ശശി തരൂര്‍ അദാണി ട്രിവാന്‍ഡ്രം റോയല്‍സിന്റെ മുഖ്യ രക്ഷാധികാരി
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന് മുന്നോടിയായി അദാണി ട്രിവാന്‍ഡ്രം റോയല്‍സ് ടീമിന്റെ മുഖ്യ രക്ഷാധികാരിയായി ഡോ. ശശി തരൂര്‍ എംപി ചുമതലയേറ്റു. പ്രമുഖ സംവിധായകന്…
കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിനെ മകൻ കുത്തി പരിക്കേൽപ്പിച്ചു
കൊച്ചി. കോർപ്പറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിനെ മകൻ കുത്തി പരിക്കേൽപ്പിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗ്രേസിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം സംഭവത്തിൽ…
ഡോ.വാഴമുട്ടം ചന്ദ്രബാബുവിന്റെ തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ടാമത്തെ മതമൈത്രി സംഗീതാർച്ചന
പ്രമുഖ സംഗീതഞ്ജനും സംഗീത സംവിധായകനും മതമൈത്രി സംഗീതജ്ഞനുമായ ഡോ.വാഴമുട്ടം ചന്ദ്രബാബുവിന്റെ തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ടാമത്തെ മതമൈത്രി സംഗീതാർച്ചന തിരുവനന്തപുരം തൈക്കാട് ഗാന്ധിഭവനിൽ അരങ്ങേറി. പ്രശസ്ത കർണാടക സംഗീതജ്ഞ…
