കോട്ടയം:കുറുപ്പന്തറ സെന്റ് സേവ്യേഴ്സ് വൊക്കേഷണല് ഹയര്സെക്കന്ഡറി സ്കൂളില് സ്പോര്ട്സ് ഡേ നടത്തി. സ്കൂള് മാനേജര് ഫാ.ജോസ് വള്ളോംപുരയിടം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര് ജോഷി ജോര്ജ്, പ്രിന്സിപ്പള് അനൂപ് കെ. സെബാസ്റ്റ്യന്, പഞ്ചായത്തംഗം ആന്സി സിബി, പിറ്റിഎ പ്രസിഡന്റ് ഷാജി കടുന്നക്കരി എന്നിവര് പ്രസംഗിച്ചു. അധ്യാപകരായ ടോം കെ. മാത്യു, ജോയ്സ് പോള്, അഞ്ചു തോമസ് എന്നിവര് മത്സരങ്ങള്ക്ക് നേതൃത്വം നല്കി. കുട്ടികളെ നാല് ഹൗസുകളായി തിരിച്ചാണ് മത്സരങ്ങള് ക്രമീകരിച്ചത്. ഹൗസ് ക്യാപ്റ്റന്മാരുടെ നേതൃത്വത്തില് നടന്ന മാര്ച്ച് പാസ്റ്റില് സ്കൂള് മാനേജര് സല്യൂട്ട് സ്വീകരിച്ചു. വൈസ് ക്യാപ്റ്റന്മാരുടെ നേതൃത്വത്തില് ദീപശിഖാ പ്രയാണവും നടത്തി. വിവിധ മത്സരങ്ങളാണ് ഇതോടനുബന്ധിച്ചു നടത്തിയത്. .
Related Posts
ട്രംപിനെ പരിഗണിച്ചില്ല; സമാധാനത്തിനുള്ള നൊബേൽ മരിയ കൊറീന മചാദോയ്ക്ക്
സ്റ്റോക്ഹോം: 2025ലെ സമാധാന നൊബേൽ പുരസ്കാരം വെനസ്വല പ്രതിപക്ഷനേതാവ് നേതാവ് മരിയ കൊറീന മചാദോയ്ക്ക്. മചാദോയുടെ ജനാധിപത്യ പോരാട്ടമാണ് പുരസ്കാരത്തിന് അർഹയാക്കിയത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്…
നിര്യാതനായി
വിഴിഞ്ഞം: തെന്നൂർക്കോണം കോട്ടപ്പുറം നങ്ങച്ചി വിളാകം തോപ്പിൽ വീട്ടിൽ ഡി. രാജൻ (69) നിര്യാതനായിഭാര്യ: എസ്. ഗീതാ കുമാരിമക്കൾ: രാജി ജി., ലക്ഷ്മി രാജ് ജി., നൂറാഫാത്തിമമരുമക്കൾ…
നിയുക്ത മുഖ്യമന്ത്രിക്ക് ആശംസകൾ നേർന്ന് ഗായകൻ പട്ടം സനിത്ത്
നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് ആശംസകൾ നേരുന്നതിനായി ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് കൻ്റോൺമെൻ്റ് ഹൗസിൽ എത്തി. അദ്ദേഹം നിയുക്ത മുഖ്യമന്ത്രിക്ക് ആശംസകളും ഭാവുകങ്ങളും…
