തിരുവനന്തപുരം: പൊലീസിനും മാനേജ്മെന്റിനുമെതിരെ മാര്‍ത്താണ്ഡത്ത് ആത്മഹത്യ ചെയ്ത മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനി അന്‍സിജിയുടെ കുടുംബം രംഗത്ത്.അന്‍സിജി ആത്മഹത്യ ചെയ്തത് പ്രേമ നൈരാശ്യം കാരണമെന്ന് എഫ്ഐആറില്‍ പറയുന്നു. മാനേജ്മെന്റും കരുങ്കല്‍ പൊലീസും ഒത്തുകളിക്കുന്നുവെന്നും കുടുംബം ആരോപിച്ചു.’മകളുടെ എല്ലാ സുഹൃത്തുക്കളെയും ഞങ്ങള്‍ക്കറിയാം. എന്താണ് സത്യാവസ്ഥയെന്ന് ഞങ്ങള്‍ക്കറിയണം,സംഭവദിവസം മകളെ പ്രിന്‍സിപ്പല്‍ റൂമില്‍ വിളിച്ചിരുന്നു.ഒരു മണിക്കൂറോളം സംസാരിച്ചു. എന്താണ് സംസാരിച്ചതെന്ന് ഇതുവരെയും പുറത്തുവന്നിട്ടില്ല. കഴിഞ്ഞ ഒരു വര്‍ഷമായി മാനസികമായി മകളെ മാനേജ്മെന്റ് പീഡിപ്പിച്ചിരുന്നു’ എന്നും കുടുംബം പറയുന്നു.
Related Posts
കാട്ടുപന്നിയുടെ അക്രമണത്തിൽസ്ത്രീയ്ക്ക് പരുക്ക്
പീരുമേട് :പാമ്പനാർ സേവനാലയം വളവിൽ വീട്ടിൽ ഫ്രാൻസിസ് (മാതാ വാച്ച് ഹൗസ് പാമ്പനാർ )ന്റെ ഭാര്യ ജെസ്സി ഫ്രാൻസിസിനാണ് കാട്ടുപനിയുടെ ആക്രമണത്തിൽ പരിക്കേറ്റത് ഇന്നലെ രാവിലെ 6:30നായിരുന്നു…
മലപ്പുറത്ത് സ്കൂളില്‍ പോയ പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
മലപ്പുറം: മലപ്പുറം ജില്ലയില്‍ തൊടിയപുലത്ത് 16 കാരി പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. റെയില്‍വേ ട്രാക്കിന് സമീപം കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലാണ് മൃതദേഹം. ഇന്നലെ…
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മരുമകനും പ്രമുഖ വ്യവസായിയുമായ മൈക്കൽ ബൂലോസ് ആലപ്പുഴയിൽ
ആലപ്പുഴ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മരുമകനും പ്രമുഖ വ്യവസായിയുമായ മൈക്കൽ ബൂലോസ് ആലപ്പുഴയിൽ. സ്വകാര്യ സന്ദർശനത്തിനായാണ് ഇദ്ദേഹം ആലപ്പുഴയിലെത്തിയത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.എട്ടംഗ സംഘത്തോടൊപ്പമാണ്…
