തസ്കിയ്യഃ മജ്ലിസ് പ്രവര്‍ത്തനമാരംഭിച്ചു

തിരുവനന്തപുരം. ഇസ്ലാം മതവിശ്വാസികളില്‍ ആത്മസംസ്ക്കരണ പ്രക്രിയകള്‍ക്ക് നേതൃത്വം നല്‍കുന്നതിന് തലസ്ഥാനത്തെ മതപണ്ഡിതരുടെയും മുസ്ലിം പൗരപ്രമുഖരുടെയും നേതൃത്വത്തില്‍ തസ്കിയ്യഃ മജ്ലിസ് തിരുവനന്തപുരം എന്ന പേരില്‍ കൂട്ടായ്മ നിലവില്‍ വന്നു.
വിശുദ്ധ ഖുര്‍ആനും പ്രവാചകവചനങ്ങളും ഉള്‍ക്കൊണ്ട് ഹൃദയ വിശുദ്ധിയോടെ ജീവിക്കുന്നതിന് വിശ്വാസികളെ പരിശീലിപ്പിക്കുകയും, വെറുപ്പ്, വര്‍ഗ്ഗീയത, വിഭാഗീയത, ലഹരി തുടങ്ങിയ സാമൂഹിക തിന്മകള്‍ക്കെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കുകയുമാണ് മജ്ലിസിന്‍റെ പ്രധാന ലക്ഷ്യം.
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ തസ്കിയ്യത്ത് ക്യാമ്പുകളും പ്രവാചകാനുരാഗികളുടെ സംഗമങ്ങളും സംഘടിപ്പിച്ച് ആത്മജ്ഞാനത്തിന്‍റെ വെളിച്ചം കൂടുതല്‍ വ്യാപിപ്പിക്കുന്നതിനുളള കര്‍മ്മ പദ്ധതികളുമുണ്ട്.
ഹാഫിസ് പി.എച്ച് അബ്ദുല്‍ ഗഫാര്‍ മൗലവി ചെയര്‍മാനും, പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി ജനറല്‍ സെക്രട്ടറിയും, കടുവയില്‍ മന്‍സൂറുദ്ദീന്‍ റഷാദി ട്രഷറുമായാണ് സമിതി നിലവില്‍ വന്നത്.
മറ്റുഭാരവാഹികള്‍;
സയ്യിദ് പൂക്കോയാ തങ്ങള്‍ ബാഖവി
ഉളളാട്ടില്‍ അബ്ദുല്ലത്തീഫ് മൗലവി
തടിക്കാട് സഈദ് ഫൈസി
(വൈസ് ചെയര്‍മാന്‍)
കടുവയില്‍ ഷാജഹാന്‍ മൗലവി
മുഹമ്മദ് നിസാര്‍ അല്‍ഖാസിമി
പൂവ്വച്ചല്‍ ഫിറോസ് ഖാന്‍ ബാഖവി
(സെക്രട്ടറി)
പ്രൊഫ. ഉമര്‍ ശിഹാബ്
(ഓര്‍ഗനൈസിങ് സെക്രട്ടറി)
അസ്ഹര്‍ പാച്ചല്ലൂര്‍
അഫീഫ് മുഹമ്മദ്
(മീഡിയാ കോഡിനേറ്റര്‍)
ഇടപ്പഴഞ്ഞി മസ്ജിദുല്‍ ഇജാബയാണ് തസ്ക്കിയഃ മജ്ലിസ് ആസഥാനം

Leave a Reply

Your email address will not be published. Required fields are marked *