താമരശ്ശേരിക്ക് സമീപം കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി അഞ്ചുപേർക്ക് പരിക്ക്. വയനാട് ഭാഗത്തുനിന്ന് വരികയായിരുന്ന ഫോർച്യൂണർ കാറാണ് ആസിം എന്ന സ്വകാര്യ ബസിലേക്ക് ഇടിച്ചു കയറിയത്.കോഴിക്കോട് നിന്ന് കണ്ണപ്പൻകുണ്ടിലേക്ക് പോകുകയായിരുന്നു ബസ്.വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു അപകടം. കാർ യാത്രികരായ മംഗലാപുരം സ്വദേശി സൗധ, ഐഫ എന്നിവർക്കും ബസ് യാത്രികരായ കണ്ണപ്പൻകുണ്ട് സ്വദേശി ജുനൈന, ആയിഷ, ആമിന എന്നിവർക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.
കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി അഞ്ചുപേർക്ക് പരിക്ക്
