കോവളം :വിഴിഞ്ഞം ആസാദ് സ്മാരക ഗ്രന്ഥ ശാലയിലേക്കുള്ള ഭരണ സമിതി തെരഞ്ഞെടുപ്പ് നടന്നു.വിഴിഞ്ഞം ആസാദ് സ്മാരക ഗ്രന്ഥ ശാലയിൽ ഭരണ സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സംരക്ഷണം സമിതി പാനലിൽ ഉള്ള അംഗങ്ങളും മതേതര ജനകിയ മുന്നണിയിൽ നിന്ന് രണ്ടു അംഗങ്ങളും വിജയം നേടി. സംരക്ഷണ സമിതി പാനലിൽ നിന്നും ഷംനാദ്, ഷാജഹാൻ, മുഹമ്മദ് ഹനീഫ,, അഫ്സൽ, ബഹദൂർഷാ, ഫഹദ്, കബീർ ഷാ, ഷമീം, സുമേഷ്, ബീമാ, നുസൂർ, ഇർഫാന, സാദിഖ് എന്നിവരും മതേതര ജനകീയ മുന്നണിയിൽ നിന്ന് മുഹമ്മദ് ജലീൽ റജീന ബീവി തുടങ്ങിയവർ വിജയിച്ചു. വിഴിഞ്ഞം ആസാദ് സ്മാരക ഗ്രന്ഥ ശാല ഭരണ സമിതിയിലേക്ക് 30 വർഷത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പ് ആണ്.
ആസാദ് സ്മാരക ഗ്രന്ഥ ശാലയിലേക്കുള്ള ഭരണ സമിതി തെരഞ്ഞെടുപ്പ് നടന്നു
