സംഘടനാ തലത്തിൽ അഴിച്ചുപണി നടത്തി കോൺഗ്രസ് നേതൃത്വം. പഞ്ചാബിന്റെ ചുമതലയിൽ നിന്ന് മുതിർന്ന നേതാവും ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുമായിരുന്ന ഭൂപേഷ് ഭാഗേലിനെ മാറ്റി.പകരം സച്ചിൻ പൈലറ്റിന് ചുമതല നൽകി. രാഹുൽ ഗാന്ധിയുടെ പഞ്ചാബ് യാത്രക്ക് തൊട്ട് മുൻപാണ് ചുമതലകളിലെ മാറ്റം. ഭാഗേൽ തുടർന്നാൽ രാഹുൽഗാന്ധിയുടെ പഞ്ചാബ് യാത്രയുമായി സഹകരിക്കില്ലെന്ന് മുൻമുഖ്യമന്ത്രി ചരൺ ജിത് സിംഗ് ചന്നി സമ്മർദ്ദം ചെലുത്തിയതോടെയാണ് പെട്ടന്നുള്ള മാറ്റം. ചുമതലകളിൽ നിന്നുള്ള മാറ്റത്തെ കുറിച്ച് ഭാഗേലിന് വിവരം നൽകിയിരുന്നില്ലെന്നാണ് സൂചന.
അഴിച്ചുപണി നടത്തി കോൺഗ്രസ് നേതൃത്വം
