ഹോർട്ടികൾച്ചർ മിഷൻ പദ്ധതികളുടെ ഉദ്ഘാടനം എട്ടിന്; അവലോകന യോഗം ചേർന്നു

പീരുമേട് : സംസ്ഥാന സർക്കാരിന്റെ ‘പുതുയുഗ കേരളത്തിനായി നൂറുദിന കർമ്മപദ്ധതി’യുടെ ഭാഗമായി സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ വഴി നടപ്പിലാക്കിയ വിവിധ കാർഷിക വികസന പദ്ധതികളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടിക്കാനത്ത് അവലോകന യോഗം ചേർന്നു. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കർ യോഗത്തിൽ അധ്യക്ഷത വഹിച്ചു.പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേഷ്,ഇടുക്കി ജില്ലാ കൃഷി ഓഫീസർ ദിനാഏബ്രഹാം , ഡപ്യുട്ടി ഡയറക്ടർമാരായ ജോബി എം ജോസഫ്, പി. അനിത, അസിസ്റ്റൻ്റ് ഡയറക്ടർ ടിൻ്റുമോൾ ജോസ്, പീരുമേട് ഡെവലപ്‌മെന്റ് സൊസൈറ്റി ഡപ്യൂട്ടി ഡയറക്ടർ ഫാ. ദീപു ആൻ്റണി, കൃഷി ഓഫിസർ പ്രിൻസി ജോൺ,ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

പദ്ധതികളുടെ ഉദ്ഘാടനം ഒക്ടോബർ എട്ട് വ്യാഴാഴ്ച രാവിലെ 10-ന് കുട്ടിക്കാനം പി.ഡി.എസ് ഹാളിൽ നടക്കും. കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ധിഖ് ഉദ്ഘാടനം നിർവഹിക്കും. പീരുമേട് എം.എൽ.എ അഡ്വ. സിറിയക് തോമസ് അധ്യക്ഷത വഹിക്കും. ചീഫ് വിപ്പ് അപു ജോൺ ജോസഫ്, ഡീൻ കുര്യാക്കോസ് എം.പി എന്നിവർ മുഖ്യസാന്നിധ്യമാകും.

പി.ഡി.എസിന്റെ സുഗന്ധവ്യഞ്ജന സെക്കൻഡറി പ്രോസസിംഗ് യൂണിറ്റ്, മരിയാപുരം എവർഗ്രീൻ കാർഡമം ഡ്രയേഴ്സ് ആൻഡ് സ്പൈസസിന്റെ പ്രൈമറി പ്രോസസിംഗ് യൂണിറ്റ്, മൂന്നാറിലെ ഹോർട്ടികോർപ്പ് ഇന്റഗ്രേറ്റഡ് പായ്ക്ക് ഹൗസ് കെട്ടിടം എന്നിവയാണ് ചടങ്ങിൽ നാടിന് സമർപ്പിക്കുന്നത്. എം.എൽ.എമാരായ അഡ്വ. റോയ് കെ. പൗലോസ്, എഫ്. രാജ, അഡ്വ. സേനാപതി വേണു, ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കർഷക പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *