നടന് റിയാസ് പത്താന് കാറപകടത്തില്‍ പരിക്ക് തമിഴ് നാട്ടിലെ തേനിയില്‍ വെച്ച് രാവിലെ 4 മണിക്ക് ആലപ്പുഴ വീട്ടില്‍ നിന്നും യാത്ര തിരിച്ച് തേനി എത്തിന് മുമ്പേ രാവിലെ 8ന് റിയാസ് പത്താന് സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. റിയാസ് ഇരുന്ന ഭാഗത്തേയ്ക്കാണ് ഇടിച്ച് കയറിയത്. മകന് അജ്മല്‍ റിയാസാണ് കാര്‍ ഓടിച്ചിരുന്നത്. ഉടന്‍ 108 ആമ്പുലന്‍സില്‍ തേനി താലൂക്ക് ആശുപത്രിയിലും അതിന് ശേഷം തേനി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. വിദഗ്ദ ചികിത്സ വേണ്ടതിനാല്‍ വൈകിട്ടോടെ വൈക്കം ഇന്‍ഡോ അമേരിക്കന്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു. ഫ്ലാറ്റ് നമ്പര്‍ 4 ബിയിലെ പ്രാധന കഥാപാത്രം ചെയത് മലയാള സിനിമയിലേയ്ക്ക് വന്ന റിയാസ് കായംകുളം കൊച്ചുണ്ണി, ക്ലിന്റ്, റാണി, കന്നട സിനിമ ഗഡിയാറ തുടങ്ങിയ ധാരാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച മനോരമ മാക്സില്‍ റിലീസ് ചെയ്ത രണ്ടാം മുഖത്തിലും ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷം ചെയ്തിട്ടുണ്ട്. രണ്ട് സിനിമകളുടെ തിരക്കഥ എഴുതിക്കൊണ്ടിരിക്കുന്ന സമയത്താണ് ഈ അപകടം നടന്നത്. ഉടനെ ആശുപത്രി വിടും എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Related Posts
സ്ഥാനാർത്ഥിയുടെ പോസ്റ്ററിന് സമീപം അയ്യപ്പൻ്റെ ഫോട്ടോ ഉപയോഗിച്ച് പ്രചരണം നടത്തി
പറവൂരിൽ മതപരമായ ചിഹ്നങ്ങൾ ഉപയോഗിച്ച് പ്രചരണം നടത്തി യുഡിഎഫിന്റെ ചട്ടലംഘനം. സ്ഥാനാർത്ഥിയുടെ പോസ്റ്ററിന് സമീപത്തായി ശബരിമല അയ്യപ്പൻ്റെ ഫോട്ടോ വച്ചുള്ള പോസ്റ്റർ വ്യാപകമായി പതിച്ചിട്ടുണ്ട്. യുഡിഎഫ് പറവൂർ…
തൃശ്ശൂർ കുന്നംകുളം സ്വകാര്യ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ രോഗി മരിച്ചു
തൃശ്ശൂർ കുന്നംകുളം ഗുരുവായൂർ റോഡിലെ ഇട്ടിമാണി ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയക്കിടെ വെള്ളറക്കാട് പൂളംതറയ്ക്കൽ വീട്ടിൽ ഇല്യാസ് മുഹമ്മദ് (49)മരിച്ചു. മരണം സംഭവിച്ചത് ചികിത്സാപ്പിഴവ് മൂലമാണെന്ന് ആരോപിച്ച് ബന്ധുക്കൾ…
79 ഒമ്പതാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്.കല്ലാമം ഉ ർസുലൈന് സ്കൂളിൽ സ്വാതന്ത്ര്യദിന ആഘോഷം സംഘടിപ്പിച്ചു
79 ഒമ്പതാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്.കല്ലാമം ഉ ർസുലൈന് സ്കൂളിൽ സ്വാതന്ത്ര്യദിന ആഘോഷം സംഘടിപ്പിച്ചു. രാവിലെ 9 മണിക്ക് കാട്ടാക്കടയിലെ ci മൃദുൽ കുമാർ പതാക ഉയർത്തുകയും സല്യൂട്ട്…
