ആണ്‍കുഞ്ഞ് ജനിച്ച സന്തോഷം പങ്കുവെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ബോളിവുഡ് നടി അനുഷ്ക ശര്‍മ്മയും.സമൂഹമാദ്ധ്യമങ്ങള്‍ വഴി വിരാട് കോഹ്ലിയാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 15ന് തനിക്കും അനുഷ്കയ്ക്കും മകന് പിറന്നുവെന്നും വാമികയ്ക്ക് കുഞ്ഞനിയനെ കിട്ടിയിരിക്കുന്നുവെന്നുമാണ് താരത്തിന്റെ പോസ്റ്റ്. അകായ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.
‘വളരെ അധികം സന്തോഷത്തോടെയും ഹൃദയം നിറഞ്ഞ സ്നേഹത്തോടെയും ഫെബ്രുവരി 15ന് ഞങ്ങള്‍ക്ക് ഒരു ആണ്‍കുഞ്ഞും വാമികയ്ക്ക് ഒരു അനിയനുമായി അകായ് പിറന്ന വിവരം ഏവരേയും അറിയിക്കുന്നു എല്ലാവരുടേയും അനുഗ്രഹവും പ്രാര്‍ത്ഥനയും ഞങ്ങളുടെ ജീവിതത്തിലെ ഈ മനോഹര നിമിഷത്തില്‍ അഭ്യര്‍ത്ഥിക്കുന്നു.’ താരം പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
താരം സന്തോഷ വിവരം പങ്കുവച്ചതിന് പിന്നാലെ അഭിനന്ദനവും ആശംസകളുമായി കോടിക്കണക്കിന് ആരാധകരും ഒപ്പം ക്രിക്കറ്റ്, ബോളിവുഡ് രംഗത്തെ പ്രമുഖരും രംഗത്ത് വന്നിട്ടുണ്ട്. 2017 ഡിസംബറിലാണ് കോഹ്ലി – അനുഷ്ക വിവാഹം ഇറ്റലിയില്‍ നടന്നത്. 2021 ജനുവരിയിലാണ് മകള്‍ വാമിക ജനിച്ചത്.
നേരത്തെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്ബരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്നും പിന്നീട് പരമ്ബരയില്‍ നിന്ന് പൂര്‍ണമായും കോഹ്ലി വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അതിന്റെ കാരണം വ്യക്തമായിരുന്നില്ല. എന്നാല്‍ താരം കുഞ്ഞിനെ വരവേല്ക്കാനൊരുങ്ങുന്നുവെന്ന് അടുത്ത സുഹൃത്തും മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനുമായ എ.ബി ഡിവില്ലിയേഴ്സ് സൂചിപ്പിച്ചിരുന്നു.