പോര്‍ തൊഴില്‍ ഒടിടി റിലീസ് മാറ്റിവച്ചു

Entertainment

ശരത് കുമാറും, അശോക് സെല്‍വനും, നിഖില വിമലും പ്രധാന വേഷത്തില്‍ എത്തിയ തമിഴ് ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ പോര്‍ തൊഴില്‍ കഴിഞ്ഞ മാസമാണ് തീയറ്ററുകളില്‍ എത്തിയത്.

ചിത്രം 50 കോടിയിലേറെയാണ് ചെറിയ സമയത്തിനുള്ളില്‍ നേടിയെന്നാണ് നിര്‍മ്മാതാവ് അറിയിച്ചത്. ചിത്രം ഒടിടിയില്‍ വന്നാലും ചിത്രം തീയറ്ററില്‍ 100 നാള്‍ ഓടിക്കണം എന്നായിരുന്നു നിർമ്മാതാവിന്റെ ആ​ഗ്രഹം.

സാധാരണ രീതിയില്‍ ചിത്രം ഇറങ്ങി 28 ദിവസത്തിന് ശേഷം ഒടിടി ഇറക്കാം എന്നാണ്. പോര്‍ തൊഴില്‍ നേരത്തെ തന്നെ ഒടിടി സെയില്‍ നടന്ന പടമാണ്.

എന്നാല്‍ തീയറ്ററിലെ മികച്ച പ്രകടനം കണക്കിലെടുത്ത് ചിത്രത്തിന്‍റെ ഒടിടി റിലീസ് നീട്ടിയെന്നാണ് വിവരം. പ്രൊഡ്യൂസര്‍‌ ഇത് സംബന്ധിച്ച് നടത്തിയ ആവശ്യം ചിത്രം റിലീസ് ചെയ്യേണ്ട ഒടിടി പ്ലാറ്റ്ഫോം സ്വീകരിച്ചുവെന്നാണ് വിവരം. കഴിഞ്ഞ ആഴ്ചയായിരുന്നു പോര്‍ തൊഴില്‍ ഒടിടിയില്‍ റിലീസ് ആകേണ്ടിയിരുന്നത്.

പോര്‍ തൊഴില്‍ ഒടിടി അവകാശം സോണിലീവ് ആണ് വാങ്ങിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *