തിരുവനന്തപുരം: വർക്കലയിൽ അമ്മയും കുഞ്ഞും ട്രെയിൻ തട്ടി മരിച്ച നിലയിൽ. ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്തേക്ക് പോകുന്ന റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്ക് പോയ മെമു ട്രെയിൻ തട്ടിയതെന്നാണ് പൊലീസ് നിഗമനം. മൃതദേഹങ്ങൾ വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. കുട്ടിക്ക് ഏകദേശം 5 വയസ്സോളം പ്രായം വരും.
വർക്കലയിൽ അമ്മയും കുഞ്ഞും ട്രെയിൻ തട്ടി മരിച്ച നിലയിൽ
