കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രക്തം സ്വീകരിച്ച 14 കുട്ടികള്‍ക്ക് എച്ച് ഐ വി ഉള്‍പ്പെടെ വിവിധ രോഗങ്ങള്‍ സ്ഥിരീകരിച്ചു തലാസീമിയ പിടിപെട്ട് രക്തം സ്വീകരിച്ച ആറിനും 16നും ഇടയില്‍ പ്രായമായ കുട്ടികളിലാണ് രോഗബാധ കണ്ടുപിടിച്ചത്. എച്ച് ഐ വിക്ക് പുറമെ ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി രോഗങ്ങളാണ് കുട്ടികളില്‍ സ്ഥിരീകരിച്ചത്. കാണ്‍പൂര്‍, ഫറൂഖാബാദ്, ഔറയ്യ, ഇറ്റാവ, കനൗജ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കുട്ടികള്‍.എച്ച് ഐ വി ബാധിച്ച കുട്ടികളെ ആശുപത്രിയുടെ എച്ച് ഐ വി സെന്ററിലേക്കും മറ്റുള്ളവരെ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിലേക്കും മാറ്റി.
ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രക്തം സ്വീകരിച്ച 14 കുട്ടികള്‍ക്ക് എച്ച് ഐ വി
