തിരൂർ : രാജ്യത്തെ ആധികാരിക മാധ്യമ പ്രവർത്തക കൂട്ടായ്മയായ ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ്റെ കേരള ഘടകമായ കേരളാ ജേർണലിസ്റ്റ് യൂണിയൻ്റെ സംസ്ഥാന സമ്മേളനത്തിന് തിരൂർ ഒരുങ്ങി. സമ്മേളനം ആഗസ്റ്റ് 24, 25 (ശനി, ഞായർ) തിയ്യതികളിൽ തിരൂർ തുഞ്ചൻ പറമ്പിൽ വെച്ച് നടക്കും. കെ. ജെ.യു വിൻ്റെ മുതിർന്ന നേതാക്കളായിരുന്ന ജി.പ്രഭാകരൻ, യു. വിക്രമൻ എന്നിവരുടെ നാമധേയത്തിൽ സജ്ജീകരിക്കുന്ന സമ്മേളനത്തിൽ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ദേശീയ നേതാക്കൾക്ക് പുറമെ സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുള്ള 200 ഓളം പ്രതിനിധികളും പങ്കെടുക്കും.
24 ന് വൈകുന്നേരം താഴെപ്പാലം ഗ്രെയ്സ് റെസിഡൻസിയിൽ സമ്മേളന പ്രതിനിധികൾക്ക് മാത്രമായി മാധ്യമ പഠനക്ലാസ് നടക്കും. 25ന് ഞായറാഴ്ച രാവിലെ 10ന് തിരൂർ തുഞ്ചൻ പറമ്പിൽ വെച്ച് നടക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ കുറുക്കോളി മൊയ്തീൻ, കെ.ടി ജലീൽ, അഡ്വ. എൻ. ഷംസുദ്ധീൻ, ജില്ലാ പഞ്ചായത്ത് അംഗം വി.കെ.എം ഷാഫി, തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ യു.സൈനുദ്ധീൻ, ഐ.ജെ.യു ദേശീയ നേതാക്കളായ കെ. ശ്രീനിവാസ റെഢി തെലുങ്കാന,ബൽവീന്ദർ സിംഗ് ജമ്മു, എസ്.എൻ സിൻഹ പഞ്ചാബ്, ഡി. എസ്. ആർ സുഭാഷ് തമിഴ്നാട്, കെ. വിറാഹത്ത് അലി തെലുങ്കാന, കെ.ജെ.യു സംസ്ഥാന ഭാരവാഹികളായ പി.സുരേഷ്ബാബു, എ.കെ സുരേന്ദ്രൻ, ജോബ് ജോൺ എന്നീ പ്രമുഖർ വിവിധ സെഷനുകളിൽ സംബന്ധിക്കും. വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം ഭാരവാഹികളായ പി.കെ രതീഷ്, എ.പി ഷെഫീഖ്, ദിലീപ് അമ്പായത്തിൽ, വി.കെ റഷീദ്, റാസിഖ് വെട്ടം എന്നിവർ പങ്കെടുത്തു.