കനത്ത മഴയെ തുടര്‍ന്ന് തമിഴ്‌നാട് തിരുവണ്ണാമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഇവരെല്ലാം ഒരു കുടുംബത്തില്‍പ്പെട്ടവരാണ്. കുന്നിടിഞ്ഞ് കൂറ്റന്‍ പാറയും മണ്ണും വീണ് നിരവധി വീടുകള്‍ ഉരുള്‍പൊട്ടലില്‍ കഴിഞ്ഞ ദിവസം തകര്‍ന്നിരുന്നു.
ഏകദേശം ഇരുന്നൂറോളം രക്ഷാപ്രവര്‍ത്തകര്‍ ഒരു യന്ത്രങ്ങളുടെയും സഹായമില്ലാതെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിവന്നത്. കനത്ത മഴയെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം ശക്തമായ പ്രതിസന്ധി നേരിടേണ്ടി വന്നിരുന്നു. ഒടുവില്‍ മണ്ണുമാന്തി യന്ത്രം പ്രദേശത്ത് എത്തിച്ച് നടത്തിയ തെരച്ചിലിനൊടുവിലാണ് ഏഴു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കനത്ത മഴയാണ് പ്രദേശത്ത് ലഭിച്ചുകൊണ്ടിരിക്കുന്നത്.