വയനാട് തുരങ്ക പാത നിര്‍മാണത്തിന് സംസ്ഥാന പരിസ്ഥിതി ആഘാത സമിതിയുടെ അനുമതി

കോഴിക്കോട്: വയനാട് തുരങ്ക പാത നിര്‍മാണത്തിന് സംസ്ഥാന പരിസ്ഥിതി ആഘാത സമിതി അനുമതി നല്‍കി 25 ഇന വ്യവസ്ഥകളോടെയാണ് അനുമതി നല്‍കിയത്. ഉരുള്‍പൊട്ടല്‍ സാധ്യത പ്രദേശത്തെ തുരങ്ക പാത നിര്‍മാണം അതീവ ശ്രദ്ധയോടെ വേണമെന്ന് സമിതി നിര്‍ദേശിച്ചു. പാറ തുരക്കുന്നതിന് ഏറ്റവും മികച്ച സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കണം.പരിസ്ഥിതി നാശം ഒഴിവാക്കണം. പദ്ധതിയുമായി ബന്ധപ്പെട്ട് പലവട്ടം വിശദീകരണം തേടിയ ശേഷമാണ് അനുമതി നല്‍കിയിരിക്കുന്നത്.

Continue Reading

വയനാട് പുനരധിവാസം: ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ 16 അംഗ പ്രത്യേക കമ്മിറ്റിക്ക് രൂപം നൽകി

തിരുവനന്തപുരം: വയനാട് പുനരധിവാസത്തോടനുബന്ധിച്ച നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതല ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതിക്ക് കൈമാറി സർക്കാർ. ഇതിനായി 16 അംഗ കോഡിനേഷൻ കമ്മിറ്റിക്ക് രൂപം നൽകി. ടൗൺഷിപ്പ് നിർമ്മാണത്തിനുള്ള സ്പോണ്‍സര്‍ഷിപ്പും ചെലവും കമ്മിറ്റി പുനഃപരിശോധിക്കും. സഹായവാഗ്ദാനം നല്‍കിയവര്‍, നിര്‍മാണ കമ്പനി, ഗുണഭോക്താക്കള്‍ എന്നിവരുമായി ചർച്ച നടത്താനും കോ-ഒര്‍ഡിനേഷന്‍ കമ്മറ്റിക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്.

Continue Reading

വയനാട് ദുരന്തസ്മരണയ്ക്ക് സംഗീതാഞ്ജലി: ‘രാവിൽ’ ടൈറ്റിൽ പോസ്റ്റർ പുറത്ത്

വയനാട് ദുരന്തത്തിൽ മരിച്ച സഹോദരങ്ങൾക്ക് അർപ്പണമാവുന്ന സംഗീതപ്രവർത്തനമായ ‘രാവിൽ’ എന്ന ഗാനത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. പ്രശാന്ത് മോഹനന്റെ സംഗീതത്തിൽ ഒരുക്കിയ ഈ ഗാനം സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ IAS ആലപിച്ചിരിക്കുന്നത്. ഗാനത്തിന്റെ രചനയും സംവിധാനവും ശ്യം മംഗലത്താണ് നിർവഹിച്ചിരിക്കുന്നത്. നിരവധി സംഗീതപരിപാടികളിലൂടെ ശ്രദ്ധേയയായ ആത്മിയ, സുഭാഷ് സുകുമാരൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

Continue Reading

അതിഥിതൊഴിലാളിയുടെ കൊലപാതകം; ഭര്‍ത്താവും ഭാര്യയും അറസ്റ്റില്‍

വെള്ളമുണ്ട: വയനാട് വെള്ളമുണ്ടയില്‍ അതിഥി തൊഴിലാളിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കിയ സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശികളായ ഭര്‍ത്താവും ഭാര്യയും പിടിയിൽ. വെള്ളമുണ്ടയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന മുഹമ്മദ് ആരിഫ്, ഭാര്യ സൈനബ എന്നിവരാണ് അറസ്റ്റിലായത്. ഭാര്യയുടെ ഒത്താശയോടെയാണ് കൊല നടന്നതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സൈനബയുടെ അറസ്റ്റ്. ഉത്തര്‍പ്രദേശ് സ്വദേശിയായ മുഖീബിനെ കൊലപ്പെടുത്തിയ കേസിലാണ് നടപടി.

Continue Reading

കേന്ദ്ര ബജറ്റ്; വയനാടിനോട്‌ അനീതി തുടർന്ന് കേന്ദ്രം

വയനാടിനോട്‌ അനീതി തുടർന്ന് കേന്ദ്രം. പുനരധിവാസ പ്രവർത്തനങ്ങൾ പുരോഗമിക്കവേ സാമ്പത്തിക സഹായം സംസ്ഥാനം പ്രതീക്ഷിച്ചെങ്കിലും ബഡ്ജറ്റ്‌ പ്രഖ്യാപനവുമുണ്ടായില്ല. 2000 കോടിയുടെ പ്രത്യേക പാക്കേജായിരുന്നു സംസ്ഥാനത്തിന്റെ ആവശ്യം. വന്യമൃഗ പ്രതിരോധ പ്രവർത്തനങ്ങൾക്കും നഷ്ടപരിഹാരത്തിനുമുള്ള സാമ്പത്തിക സഹായവും കേരളത്തിനില്ല. പ്രധാനമന്ത്രി നേരിട്ടെത്തി പ്രഖ്യാപിച്ച വാഗ്ദാനങ്ങളിൽ നടപടിയില്ലാതെ പിന്നിട്ടത്‌ ആറുമാസം. ബജറ്റ് പ്രഖ്യാപനത്തിൽ പ്രതീക്ഷിച്ചെങ്കിലും അതുമില്ല. മുണ്ടക്കൈ ചൂരൽ മല ദുരന്തബാധിതരോട്‌ ക്രൂര നിലപാട്‌ തുടരുകയാണ്‌ കേന്ദ്രം. സ്ഥിര പുനരധിവാസ പദ്ധതിക്ക്‌ ടൗൺഷിപ്പ്‌ രൂപരേഖയാവുകയും നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കാൻ ശ്രമം തുടരുമ്പോഴുമാണ്‌ […]

Continue Reading

പ്രിയങ്ക ​ഗാന്ധി എംപി നാളെ വയനാട്ടിലെത്തും;നരഭോജി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിക്കും

ദില്ലി: പ്രിയങ്ക ​ഗാന്ധി എംപി നാളെ വയനാട്ടിൽ എത്തും.വയനാട് പഞ്ചാരക്കൊല്ലിയില്‍ നരഭോജി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിക്കുകയും ശേഷം ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ കുടുംബത്തെയും കാണും. നാളെ ഉച്ചക്ക് രണ്ട് മണിക്കായിരിക്കും പ്രിയങ്ക ​ഗാന്ധി ബത്തേരിയിലെ വിജയന്റെ വീട്ടിലെത്തുക.

Continue Reading

പഞ്ചാരക്കൊല്ലിയില്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തി

കല്‍പറ്റ: വയനാട് പഞ്ചാരക്കൊല്ലിയില്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തി. ദൗത്യസംഘമാണ് കടുവയുടെ ജഡം കണ്ടെത്തിയിരിക്കുന്നത്. മൂന്ന് റോഡ് ജംഗ്ഷന് സമീപമാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. സിസിഎഫ് ഉടന്‍ മാധ്യമങ്ങളെ കാണും. കടുവയുടെ ശരീരത്തില്‍ രക്തകറകളും മുറിവേറ്റ പാടുകളും ഉണ്ട്. കഴുത്തിലാണ് ആഴത്തിലുള്ള ഒരു മുറിവുള്ളത്. നരഭോജി കടുവ തന്നെയാണ് ചത്തതെന്നാണ് വിവരം. കടുവയെ ബേസ് ക്യാംപിലേക്ക് കൊണ്ടു പോയി. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് കടുവയെ ചത്തനിലയില്‍ കണ്ടെത്തിയതെന്നാണ് പ്രാഥമിക വിവരം.

Continue Reading

വയനാട് പുനരധിവാസത്തിന് നെടുമ്പാല, എൽസ്റ്റോൺ എസ്റ്റേറ്റുകൾ പരിഗണനയിൽ ; മന്ത്രി കെ രാജൻ

വയനാട് പുനരധിവാസത്തിന് നെടുമ്പാല, എൽസ്റ്റോൺ എസ്റ്റേറ്റുകൾ പരിഗണനയിൽ എന്ന് മന്ത്രി കെ രാജൻ. ഈ രണ്ട് എസ്റ്റേറ്റുകൾ തത്വത്തിൽ അംഗീകരിച്ചു എന്നും മന്ത്രി പറഞ്ഞു. പുനരധിവാസത്തിന് ടൗൺഷിപ്പിനായി ഒരുമിച്ച് ഭൂമി കിട്ടാനില്ല, 25 പ്ലാൻ്റേഷനുകൾ പരിശോധിച്ചു എന്നും മന്ത്രി പറഞ്ഞു. പരിശോധിച്ച ഒൻപത് പ്ലാൻ്റേഷനുകൾ സുരക്ഷിതമാണെന്ന് റിപ്പോർട്ട് കിട്ടിയിട്ടുണ്ട് എന്നും മന്ത്രി കൂട്ടിച്ചേർത്തു. ഏറ്റെടുക്കേണ്ട ഭൂമി ദുരന്തനിവാരണ നിയമ പ്രകാരം ഏറ്റെടുക്കാനാണ് ധാരണ. അഡ്വാൻസായി ഭൂമി ഏറ്റെടുക്കലിനെതിരെ എസ്റ്റേറ്റ് ഉടമകൾ കോടതിയിൽ പോയി. ഭൂമിയ്ക്ക് നഷ്ട പരിഹാരം […]

Continue Reading

മുണ്ടക്കൈ – ചൂരൽമല ദുരന്തം വിവാദവിഷയമാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്; മുഖ്യമന്ത്രി

മുണ്ടക്കൈ – ചൂരൽമല ദുരന്തം വിവാദവിഷയമാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. കണക്കുകൾ നൽകിയില്ലെന്ന് കേന്ദ്രം പറയുന്നത് വസ്തുതാ വിരുദ്ധമായ കാര്യമാണ്. അതിൽ ഉള്ള കടുത്ത പ്രതിഷേധം അറിയിക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വയനാട് ദുരന്തത്തിൽ അമിത് ഷാ ആദ്യമായല്ല തെറ്റിദ്ധരിപ്പിക്കുന്നത്. ഇല്ലാത്ത കാലാവസ്ഥാ മുന്നറിയിപ്പിന്റെ കാര്യത്തിൽ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു എന്നാൽ അത് തെളിവ് സഹിതം തന്നെ പൊളിയുകയും ചെയ്തു. അതിന്റെ തുടർച്ചയാണ് ഇപ്പോൾ പാർലമെന്റിൽ നടത്തിയിരിക്കുന്നത്. ദുരന്തം ഉണ്ടായ ശേഷം ഓഗസ്റ്റിൽ 17 ഇനം തിരിച്ച് […]

Continue Reading

ഉരുള്‍പൊട്ടല്‍ ദുരന്തം: ധനസഹായം ലഭിക്കില്ലെന്ന സൂചന നല്‍കി കേന്ദ്രം

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ധനസഹായം ലഭിക്കില്ലെന്ന സൂചന നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് മിച്ചമുണ്ടെന്ന് കേന്ദ്രം പാര്‍ലമെന്റില്‍ ആവര്‍ത്തിച്ചു. അതിനിടെ 2,221 കോടി രൂപയുടെ പാക്കേജ് വേണമെന്ന് അവശ്യപ്പെട്ട് കേരളത്തിലെ എംപിമാര്‍ അമിത് ഷായ്ക്ക് നിവേദനം നല്‍കി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ നേരില്‍ കണ്ടാണ് കേരള എംപിമാര്‍ ഒപ്പിട്ട നിവേദനം കൈമാറിയത്. മുണ്ടക്കൈ, ചൂരല്‍മല ദുരന്തം അതിതീവ്ര വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നും 2221 കോടിയുടെ പാക്കേജ് അനുവദിക്കണമെന്നും ആവശ്യമുയര്‍ത്തിയായിരുന്നു നിവേദനം. ശീതകാല […]

Continue Reading