മുണ്ടക്കൈ-ചൂരല്‍മല ദുരന്തം: സഹായമെവിടെ…?; കേന്ദ്രത്തോട് ഹൈക്കോടതി

കൊച്ചി: വയനാട്ടിൽ കേന്ദ്രസഹായം വൈകുന്നതിൽ വിശദീകരണം തേടി ഹൈക്കോടതി. ദുരന്തമേഖലയെ വീണ്ടെടുക്കാന്‍ എന്തെങ്കിലും ചെയ്യൂവെന്ന് കേന്ദ്രത്തോട് ഹൈക്കോടതി നിര്‍ദേശിച്ചു. മെമ്മോറാണ്ടം നല്‍കിയിട്ടും കേന്ദ്രസഹായം ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. കേന്ദ്ര സഹായം സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഒക്ടോബര്‍ 18നകം അറിയിക്കാനും കോടതി നിര്‍ദേശിച്ചു. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ കേന്ദ്ര സഹായം ലഭിക്കാത്തത് സംബന്ധിച്ച് ഹൈക്കോടതി നേരത്തെ വിശദീകരണം തേടിയിരുന്നു. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, പിഎം ദുരിതാശ്വാസ ഫണ്ട് എന്നിവയില്‍ നിന്ന് ഇതുവരെ കേരളത്തിന് ധനസഹായം ലഭിച്ചിട്ടില്ലെന്ന് […]

Continue Reading

തിരുവോണം ബമ്പര്‍; 25 കോടി വയനാട് ബത്തേരിയില്‍ വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം: തിരുവോണം ബമ്പര്‍ ഒന്നാം സമ്മാനമായ 25 കോടി വയനാട് ബത്തേരിയില്‍ വിറ്റ ടിക്കറ്റിന്. TG 434222 നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. നാഗരാജു എന്ന ഏജന്റിനാണ് ടിക്കറ്റ് വിറ്റതെന്ന് ഏജന്‍സി ഉടമ ജിനീഷ് പറഞ്ഞു. ബത്തേരി കേന്ദ്രീകരിച്ചാണ് നാഗരാജു ടിക്കറ്റ് വില്‍പ്പന നടത്തുന്നതെന്ന് ജിനീഷ് പറഞ്ഞു. നാഗരജു ബത്തേരി സ്വദേശിയാണെന്ന ജിനീഷ് പറഞ്ഞു. നാ?ഗരാജുവിനെ വിളിച്ചിരുന്നെന്നും ആര്‍ക്കാണ് ടിക്കറ്റ് വിറ്റതെന്ന് അറിയില്ലെന്ന് ജിനീഷ് പറയുന്നു. രണ്ടാം സമ്മാനമാനം 1 കോടി രൂപ വീതം TD 281025, […]

Continue Reading

വിനോദസഞ്ചാരികളെ വയനാട്ടിലേക്ക് സ്വാഗതം ചെയ്ത് രാഹുല്‍ഗാന്ധി

കല്‍പ്പറ്റ:വിനോദസഞ്ചാരികളെ വയനാട്ടിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാവുന്നു. വീഡിയോ സഹിതമിട്ട കുറിപ്പ് ഇതിനകം തന്നെ ആയിരങ്ങളാണ് കണ്ടത്. ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് വയനാട്ടിലെ ടൂറിസം മേഖല പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് രാഹുല്‍ഗാന്ധിയുടെ പോസ്റ്റ് എന്നത് ഏറെ ശ്രദ്ധേയമാണ്. വയനാടിന്റെ സൗന്ദര്യം തര്‍ക്കമില്ലാത്തതാണ്. പക്ഷേ അവിടത്തെ ജനങ്ങളുടെ കാരുണ്യവും ദയയുമാണ് എന്നെ എന്നും ആകര്‍ഷിച്ചിട്ടുള്ളത്. ഇന്ന്, വിനോദസഞ്ചാരമേഖലയെ ഉപജീവനത്തിനായി ആശ്രയിക്കുന്ന വയനാട്ടിലെ നിരവധി ആളുകള്‍ എല്ലാവരുടെയും സഹായത്തിനായി കാത്തിരിക്കുകയാണ്. അടുത്തിടെയുണ്ടായ ദുരന്തം […]

Continue Reading

ശ്രുതിയ്ക്ക് സംരക്ഷണമേകി യൂത്ത്കോണ്‍ഗ്രസ്; ആറ് മാസത്തേക്ക് സാമ്പത്തിക സഹായം നൽകും

കൊച്ചി: ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടലിനെ അതിജീവിച്ചിട്ടും ദുരന്തം വിടാതെ പിന്തുടർന്ന ശ്രുതിക്ക് സംരക്ഷണമൊരുക്കി യൂത്ത്കോൺഗ്രസ്‌. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ശ്രുതിയ്ക്ക് ആറുമാസത്തേക്കുള്ള സാമ്പത്തിക സഹായം നൽകുമെന്നാണ് യൂത്ത്കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചത്. മാസംതോറും 15,000 രൂപ വീതം നല്‍കും. ആശുപത്രി വിട്ട ശ്രുതിയ്ക്ക് ആറുമാസത്തേക്ക് ജോലിയ്ക്ക് പോകാനാവില്ല ഈ സാഹചര്യത്തിലാണ് സഹായവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയത്. കല്‍പ്പറ്റയില്‍ വെള്ളാരംകുന്നില്‍ ഉണ്ടായ അപകടത്തിലായിരുന്നു ശ്രുതിക്കും പ്രതിശ്രുത വരന്‍ ജെന്‍സനും അടക്കം പരിക്കേറ്റത്. ഇവര്‍ സഞ്ചരിച്ച […]

Continue Reading

വയനാടിന് കേന്ദ്ര സഹായം: വിചിത്ര മറുപടിയുമായി സുരേഷ് ഗോപി

കൊച്ചി: വയനാട് ദുരിതബാധിതർക്കുള്ള കേന്ദ്ര സഹായവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മാധ്യമങ്ങളോട് വിചിത്ര മറുപടിയുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കേന്ദ്രസഹായം വൈകുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയനോട് ചോദിക്കൂ എന്നായിരുന്നു സുരേഷ് ​ഗോപിയുടെ മറുപടി. മുഖ്യമന്ത്രിക്ക് ഇക്കാര്യങ്ങൾ വ്യക്തമായി അറിയാമെന്നും പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല മേഖലയിലെ ദുരന്തപ്രദേശങ്ങൾ നേരിട്ടെത്തി കണ്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ഒപ്പമുണ്ടായിരുന്നു. കേന്ദ്രം കേരളത്തിനൊപ്പമുണ്ടെന്ന് വയനാട് കളക്ടറേറ്റിൽ വെച്ച് നടന്ന അവലോകന യോഗത്തിന് ശേഷം പ്രധാനമന്ത്രി പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ […]

Continue Reading

ദുരന്തബാധിതർക്കുള്ള വാടകയും അടിയന്തര സഹായവും വർദ്ധിപ്പിക്കണം മുഖ്യമന്ത്രിക്ക് കത്തെഴുതി രാഹുൽ ഗാന്ധി

കല്പറ്റ: വയനാട് ദുരന്തത്തിൽ വീടും ജീവനോപാധിയും നഷ്ടപ്പെട്ടവർക്ക് നൽകുന്ന അടിയന്തിര സഹായവും വാടകയും വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വീട് നഷ്ടപ്പെട്ടവർക്ക് വാടകയ്ക്ക് നൽകുന്ന ആറായിരം രൂപ മേപ്പാടി പഞ്ചായത്തിൽ അപര്യാപ്തമാണ്. താൽക്കാലിക ആശ്വാസമായി നൽകുന്ന പതിനായിരം രൂപയും പുതിയ ഒരു വീട്ടിലേക്ക് മാറുന്നവർക്ക് അപര്യാപ്തമാണെന്നും അതിനാൽ വാടക മേപ്പാടിയിൽ നിലവിലുള്ള വാടകയുടെ തുകയിലേക്ക് വർധിപ്പിക്കുകയും അടിയന്തിര സഹായധനം വർദ്ധിപ്പിക്കുകയും വേണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. ദുരന്തത്തിൽ ഒട്ടേറെ കൃഷിഭൂമിയും ജനങ്ങളുടെ […]

Continue Reading

വയനാട് പുനരധിവാസം;10 കോടി രൂപ അനുവദിച്ച് യു.പി സർക്കാർ

തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാടിന്റെ പുനരധിവാസത്തിനായി ഉത്തർ പ്രദേശ് സർക്കാർ 10 കോടി രൂപ അനുവദിച്ചു. തുക അനുവദിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറും. വയനാട്ടിലുണ്ടായ ദുരന്തത്തിൽ ഉത്തർപ്രദേശ് സർക്കാർ കേരളത്തിനൊപ്പമാണെന്ന് യോഗി ആദിത്യനാഥ് കുറിപ്പിൽ വ്യക്തമാക്കി.

Continue Reading

‘റാങ്ക് നോക്കാതെയുള്ള മാതൃകാ പ്രവർത്തനം’; രക്ഷാപ്രവർത്തനത്തിൽ പൊലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ പൊലീസ് സേനയുടെ ഇടപെടലിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം ജീവൻ തൃണവത്ഗണിച്ച് റാങ്ക് നോക്കാതെയാണ് പൊലീസ് സേന വയനാട് ഇടപ്പെട്ടതെന്നും ഷിരൂർ സംഭവത്തിൽ എന്താണ് ഒരു ഡ്രൈവർക്കിത്ര പ്രാധാന്യമെന്ന് ചോദിക്കുന്നവരോട് കേരളത്തിന്റെ സാമൂഹിക പ്രതിബദ്ധതയുടെ അടയാളമാണ് അതെന്നും പിണറായി വിജയൻ പറഞ്ഞു. ‘വിശാഖപട്ടണത്ത് നാട്ടുകാരാണ് കുട്ടിയെ കണ്ടെത്തിയതെങ്കിലും പൊലീസിന്റെ ഇടപെടൽ പൊതുജനങ്ങളിൽ അവബോധമുണ്ടാക്കാനായി എന്നും പിണറായി കൂട്ടിച്ചേർത്തു. അതേ സമയം പൊലീസിലെ ദുഷ്പ്രവണതകൾക്കെതിരെ മുഖ്യമന്ത്രി വിമർശനമുന്നയിക്കുകയും ചെയ്തു. പൊലീസ് മാറിയെങ്കിലും ചിലയാളുകൾ […]

Continue Reading

വയനാട് ദുരന്തം: 630 കുടുംബങ്ങളെ പുനരധിവസിപ്പിച്ചു, ക്യാമ്പുകളിൽ 97 കുടുംബങ്ങള്‍ മാത്രം

വയനാട്: ഉരുൾപൊട്ടൽ ദുരന്തം നടന്ന് മൂന്നാഴ്ചയ്ക്കുള്ളിൽ ദുരന്തബാധിതർക്ക് താൽക്കാലിക പുനരധിവാസം ഉറപ്പാക്കി സംസ്ഥാന സർക്കാർ. ക്യാമ്പുകളിൽ കഴിയുന്ന 630 കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. 160 കുടുംബങ്ങൾക്ക് വീട് അനുവദിച്ചു. പുനരധിവസിപ്പിച്ചതിൽ 26 എണ്ണം സർക്കാർ കെട്ടിടങ്ങളാണ്. 5 ക്യാമ്പുകളിലായി 97 കുടുംബങ്ങളാണ് ഇപ്പോൾ കഴിയുന്നത്. മേപ്പാടി, മൂപ്പൈനാട്, വൈത്തിരി, കൽപ്പറ്റ, മുട്ടിൽ, അമ്പലവയൽ, മീനങ്ങാടി, വെങ്ങപ്പള്ളി, പോസുതാന തുടങ്ങിയ തദ്ദശ സ്വയം ഭരണ സ്ഥാപന പരിധിയിലാണ് കൂടുതലായി പുനരധിവാസം നടന്നത്. ദുരന്ത ബാധിതരുടെ താത്പര്യം കൂടി […]

Continue Reading

വയനാട് ദുരിതബാധിതർക്ക് കരുതലുമായി തലയോലപ്പറമ്പ് ഇടവക

തലയോലപ്പറമ്പ്: വയനാട്ടിലെ പ്രകൃതിദുരന്തത്തിൽ ഭവനം നഷ്ടപ്പെട്ടവർക്ക് സഹായഹസ്തവുമായി തലയോലപ്പറമ്പ് സെൻ്റ് ജോർജ് ഇടവകാംഗങ്ങൾ. എറണാകുളം – അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ വഴിയാണ് വയനാട് ദുരിത ബാധിതർക്ക് സഹായം എത്തിക്കുന്നത്. ഇടവക നേതൃത്വം ജനങ്ങളിൽ നിന്നു സമാഹരിച്ച അഞ്ചു ലക്ഷം രൂപയുടെ ചെക്ക് വികാരി ഫാ. ബന്നി മാരാംപറമ്പിൽ, അസി.വികാരി ഫാ. ഫ്രഡി കോട്ടൂർ, കൈക്കാരൻമാരായ കുര്യാക്കോസ് മഠത്തിക്കുന്നേൽ, ബേബി പുത്തൻപറമ്പിൽ എന്നിവർ ചേർന്ന് അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയയുടെ ഡയറക്ടർ ഫാ. […]

Continue Reading