വയനാട് ദുരന്തത്തിൽ മരിച്ച സഹോദരങ്ങൾക്ക് അർപ്പണമാവുന്ന സംഗീതപ്രവർത്തനമായ ‘രാവിൽ’ എന്ന ഗാനത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. പ്രശാന്ത് മോഹനന്റെ സംഗീതത്തിൽ ഒരുക്കിയ ഈ ഗാനം സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ IAS ആലപിച്ചിരിക്കുന്നത്.
ഗാനത്തിന്റെ രചനയും സംവിധാനവും ശ്യം മംഗലത്താണ് നിർവഹിച്ചിരിക്കുന്നത്. നിരവധി സംഗീതപരിപാടികളിലൂടെ ശ്രദ്ധേയയായ ആത്മിയ, സുഭാഷ് സുകുമാരൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.