കോൺഗ്രസിന് തന്റെ കാലയളവിൽ മികച്ച നേട്ടങ്ങൾ ഉണ്ടായെന്ന് കെ സുധാകരൻ

തിരുവനന്തപുരം: പുതിയ കെപിസിസി അധ്യക്ഷന് ചുമതല കൈമാറുന്ന ചടങ്ങിൽ തന്റെ കാലയളവിലെ നേട്ടങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞ് കെ സുധാകരൻ. തിരഞ്ഞെടുപ്പുകളിൽ തിളക്കമാർന്ന ജയം നേടാൻ സാധിച്ചുവെന്നും ഭൂരിപക്ഷ കണക്കുകളിലും കോൺഗ്രസിന് തന്റെ കാലയളവിൽ മികച്ച നേട്ടങ്ങൾ ഉണ്ടായെന്നും കെ സുധാകരൻ. സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് വേദിയിൽ നിൽക്കുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് കെ സുധാകരൻ പ്രസംഗം തുടങ്ങിയത്. ചേലക്കരയിൽ പരാജയപ്പെട്ടെങ്കിലും സിപിഎഐഎമ്മിന്റെ ഭൂരിപക്ഷം 13,000 ആക്കി കുറയ്ക്കാൻ തന്റെ കാലയളവിൽ സാധിച്ചു. ചരിത്രത്തിൽ ആദ്യമായിട്ടാണ് കോൺഗ്രസിന് 20 ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം […]

Continue Reading

കെപിസിസി നേതൃമാറ്റത്തിലുറച്ച് ഹൈക്കമാൻഡ്

കൊച്ചി: കെപിസിസി നേതൃമാറ്റത്തിൽ ഉറച്ച് ഹൈക്കമാൻഡ്. അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റിയേക്കും. പുതിയ കെപിസിസി അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കും. കെപിസിസി അധ്യക്ഷനായി ആന്റോ ആന്റണിയെ നിയമിക്കുമെന്നാണ് വിവരം. മുതിർന്ന നേതാക്കളുടെ പിന്തുണ ആൻ്റോ ആൻ്റണി ഉറപ്പിച്ചു. അതൃപ്തനായ കെ സുധാകരനെ അനുനയിപ്പിക്കാനും ശ്രമം ഉണ്ട്. സുധാകരന്റെ പ്രതികരണങ്ങൾ മുന്നറിയിപ്പെന്ന വിലയിരുത്തലുമുണ്ട്. നേതൃമാറ്റം നടപ്പിലാക്കിയാൽ സുധാകരൻ രൂക്ഷമായി പ്രതികരിക്കുമെന്നാണ് നേതൃത്വത്തിൻ്റെ ആശങ്ക. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ സുധാകരനുമായി സംസാരിക്കും.കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് ഉടൻ […]

Continue Reading

കെപിസിസി അധ്യക്ഷൻ മാറേണ്ട സാഹചര്യമില്ല’; കെ സുധാകരൻ

കണ്ണൂര്‍: പുതിയ കെപിസിസി അധ്യക്ഷനെക്കുറിച്ച് ഒരു ചർച്ചയുമില്ലെന്ന പ്രതികരണവുമായി കെ സുധാകരൻ. ‘കെപിസിസി അധ്യക്ഷൻ മാറേണ്ട സാഹചര്യമില്ലെന്നും അധ്യക്ഷനെ മാറ്റുന്നത് ഹൈക്കമാൻഡ് ഇതുവരെ സൂചിപ്പിച്ചിട്ടില്ലെന്നും ആണ് അദ്ദേഹം പ്രതികരിച്ചത്. അതേസമയം ഹൈക്കമാൻഡ് നിൽക്കാൻ പറഞ്ഞാൽ നിൽക്കും പോകാൻ പറഞ്ഞാൽ പോകും. ആരുടെ പേരും നിർദേശിച്ചിട്ടില്ലെന്നും ഇന്നലെ ഡൽഹിയിൽ നടന്ന ചർച്ചയിൽ സംതൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റില്ല

കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റില്ല.ഇക്കാര്യം ഹൈക്കമാൻഡ് കെ സുധാകരനെ അറിയിച്ചു.സുധാകരനെ നിലനിർത്തി പുനസംഘടന പൂർത്തിയാക്കാനാണ് തീരുമാനം. പുനസംഘടന നടപടികളുമായി മുന്നോട്ടു പോകാൻ സുധാകരന് ഹൈക്കമാൻഡ് നിർദ്ദേശം നൽകി.കെപിസിസിൽ നിലവിലെ ഒഴിവുകൾ നികത്തും.സജീവമല്ലാത്ത നേതാക്കളെ ഒഴിവാക്കാനും തീരുമാനമായിട്ടുണ്ട്.അതേസമയം നാളെ കെസി വേണുഗോപാൽ കെ സുധാകരനുമായി കൂടിക്കാഴ്ച നടത്തും.കൂടിക്കാഴ്ചയിൽ പുനസംഘടന നടപടികൾ ചർച്ച ചെയ്യും. അതിനിടെ തദ്ദേശ തെരഞ്ഞെടുപ്പിന് ഇടയിൽ നേതൃമാറ്റം വേണ്ടെന്നും ഹൈക്കമാൻഡ് അറിയിച്ചിട്ടുണ്ട്.വയനാട് തൃശ്ശൂർ ഡിസിസികളിൽ പുതിയ അധ്യക്ഷൻമാരെ തീരുമാനിക്കും.കാര്യക്ഷമമല്ലാത്ത മറ്റു ഡിസിസി […]

Continue Reading

സർക്കാരിനെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്തും: കോൺഗ്രസ്‌ 28ന് തൃശ്ശൂരില്‍ മഹാപ്രതിഷേധ സമ്മേളനം

കൊച്ചി: സംസ്ഥാന സര്‍ക്കാരിനെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ കെപിസിസി തീരുമാനം. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും അടിയന്തര യോഗത്തിലാണ് തീരുമാനം. മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുക,രാഷ്ട്രീയ ലാഭത്തിനായി തൃശ്ശൂര്‍ പൂരം കലക്കിയ ഗൂഢാലോചനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക, ആഭ്യന്തര വകുപ്പിന്റെ ക്രിമിനല്‍വല്‍ക്കണം അവസാനിപ്പിക്കുക,എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 24 ചൊവ്വാഴ്ച വൈകിട്ട് നാലുമണിക്ക് പ്രതിഷേധ കൂട്ടായ്മയും സെപ്റ്റംബര്‍ 28ന് […]

Continue Reading

പിടിക്കപ്പെട്ടപ്പോൾ ഇപിയെ പിണറായി കയ്യൊഴിഞ്ഞു: കെ സുധാകരൻ

ആലുവ: ഇ.പി ജയരാജൻ പ്രകാശ് ജാവദേക്കറുമായി രഹസ്യ ചർച്ച നടത്തിയത് പിണറായി വിജയനു വേണ്ടിയാണെന്നും പിടിക്കപ്പെട്ടപ്പോൾ പിണറായി കയ്യൊഴിഞ്ഞെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. സ്വന്തം തടി രക്ഷിക്കാൻ ആരെയും കുരുതി കൊടുക്കുന്ന പിണറായി വിജയൻ കേരളത്തിന് ശാപമാണ്. മഹിള കോൺഗ്രസ് ‘മഹിളാ സാഹസ് – സോൺ മൂന്ന്’ സംസ്ഥാന ക്യാമ്പ് ആലുവ ശാന്തിഗിരി ആശ്രമത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന് എതിരായ ശബ്ദം സിപിഎമ്മിൽ തന്നെ ഉയർന്നു വന്നു കൊണ്ടിരിക്കുകയാണ്. പി.വി അൻവർ എം.എൽ.എ […]

Continue Reading

ആഭ്യന്തരവകുപ്പില്‍ മുഖ്യമന്ത്രി നോക്കുകുത്തി; ഭരിക്കുന്നത് ഉപജാപക സംഘമെന്ന് കെ.സുധാകരന്‍ എംപി

തിരുവനന്തപുരം: ആഭ്യന്തരവകുപ്പില്‍ മുഖ്യമന്ത്രി നോക്കുകുത്തിയാണെന്നും ഭരിക്കുന്നത് ഉപജാപക സംഘമാണെന്നും വ്യക്തമാക്കുന്നതാണ് ഭരണകക്ഷി എംഎല്‍എയും എസ്.പിയും തമ്മിലുള്ള ഫോണ്‍ സംഭാഷണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. പിണറായി സര്‍ക്കാരുമായി അടുത്തബന്ധം പുലര്‍ത്തുന്ന ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി തൃശ്ശൂര്‍ പൂരം കലക്കി ബിജെപിക്ക് വിജയം ഒരുക്കിക്കൊടുത്തുയെന്ന ഭരണകക്ഷി എംഎല്‍യുടെ ആരോപണത്തിന്റെ മുനനീളുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണെന്നും സുധാകരന്‍ പറഞ്ഞു. എല്‍ഡിഎഫ് എംഎല്‍എയുമായി എസ്.പി നടത്തിയ സംഭാഷണത്തില്‍ ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപിക്കെതിരായ വെളിപ്പെടുത്തലുകളും ഗൗരവകരമാണ്. എഡിജിപിയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തി […]

Continue Reading