മുണ്ടക്കൈ – ചൂരല്‍മല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതി തള്ളപെടില്ല

കൊച്ചി: മുണ്ടക്കൈ – ചൂരല്‍മല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതി തള്ളില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ പുനക്രമീകരിക്കുമെന്നും ഒരു വര്‍ഷത്തെ മൊറട്ടോറിയവും ഉള്‍പ്പെടുമെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. വായ്പയില്‍ ബാക്കിയുള്ള തുകയും പലിശയും പുതിയ വായ്പയായി കണക്കാക്കും. ദുരന്ത ബാധിതര്‍ക്ക് വായ്പാ തിരിച്ചടവിന് കൂടുതല്‍ സമയം നല്‍കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. മൊറട്ടോറിയം കാലയളവിലും വായ്പയ്ക്ക് പലിശയുണ്ടോയെന്നായിരുന്നു കേന്ദ്രത്തോട് ഹൈക്കോടതിയുടെ ചോദ്യം. മൊറട്ടോറിയം കാലയളവിലും വായ്പയ്ക്ക് പലിശ ഈടാക്കുമെന്ന് കേന്ദ്ര […]

Continue Reading

ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു;ചിനക്കത്തൂർ പൂരം വെടിക്കെട്ടിന് അനുമതി നൽകി ഹൈക്കോടതി

ഒറ്റപ്പാലം: ചിനക്കത്തൂർ പൂരത്തിന്റെ ഭാ​ഗമായി നടക്കുന്ന തോൽപ്പാവക്കൂത്തുകളുടെ വെടിക്കെട്ടിന് ഹൈക്കോടതി അനുമതി ലഭിച്ചു. വെള്ളിയാഴ്ച്ച രാത്രി പത്തിന് വടക്കുമം​ഗലം ദേശക്കൂത്തിന്റെ ഭാ​ഗമായി നടക്കുന്ന വെടിക്കെട്ട്, ശനിയാഴ്ച്ച രാത്രി പത്തിന് പാലപ്പുറം ദേശക്കൂത്തിന്റെ ഭാ​ഗമായി നടക്കുന്ന വെടിക്കെട്ട് എന്നിവയ്ക്കാണ് ഹൈക്കോടതിയുടെ അനുമതി ലഭിച്ചിട്ടുള്ളത് എന്ന് ഭാരവാഹികൾ അറിയിച്ചു. നേരത്തെ വെടിക്കെട്ട് നടത്തിപ്പിനായി ഭാരവാഹികൾ ജില്ലാ ഭരണകൂടത്തെ സമീപിച്ചിരുന്നു.

Continue Reading

ഉമ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റ അപകടം; സംഘാടകരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ ഉമ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റ അപകടത്തിന് പിന്നാലെ രജിസ്റ്റര്‍ ചെയ്ത കേസില്‍, പരിപാടിയുടെ സംഘാടകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിചെയ്ക്കും. മൃദംഗ വിഷന്‍ എംഡിഎം നിഗോഷ് കുമാര്‍, ഓസ്‌കര്‍ ഇവൻ്റ് മാനേജ്‌മെൻ്റ് ഉടമ പിഎസ് ജനീഷ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. പരിപാടിയുടെ നടത്തിപ്പില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ പ്രധാന വാദം.

Continue Reading

ശബരിമലയിലെ ദിലീപിൻ്റെ വിഐപി ദർശനം: ഹൈക്കോടതി ഇന്ന് ഹര്‍ജി വീണ്ടും പരിഗണിക്കും

ശബരിമലയിൽ നടന്‍ ദിലീപും സംഘവും വിഐപി പരിഗണനയില്‍ ദര്‍ശനം നടത്തിയ സംഭവത്തിൽ സ്വമേധയാ എടുത്ത ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം ശക്തമായ വിമർശനം ദേവസ്വം ബോർഡ് ഈ വിഷയത്തിൽ നടത്തിയിരുന്നു.ഹര്‍ജിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ശബരിമല സ്‌പെഷല്‍ കമ്മിഷണറും ഇന്ന് വിശദമായ റിപ്പോര്‍ട്ട് നല്‍കും.

Continue Reading

കാലടി ശ്രീ ശങ്കര കോളേജിലെ കെഎസ്‌യു നാമനിർദേശ പത്രിക തള്ളിയ സംഭവം: സ്ഥാനാർത്ഥിത്വം അംഗീകരിച്ച് ഹൈക്കോടതി

കാലടി: കാലടി ശ്രീ ശങ്കര കോളേജിൽ കെഎസ്‌യു ചെയർമാൻ സ്ഥാനാർത്ഥിയുടെ നോമിനേഷൻ തള്ളിയ സംഭവത്തിൽ കോളേജിന് തിരിച്ചടി. തള്ളപ്പെട്ട ചെയർമാൻ സ്ഥാനാർത്ഥി ബോബിൻ ജോണിന്റെ നാമനിർദ്ദേശ പത്രിക ഹൈക്കോടതി അംഗീകരിച്ചു. ഇത് പ്രകാരം തെരഞ്ഞെടുപ്പിൽ കെഎസ്‌യു സ്ഥാനാർത്ഥിക്ക് മത്സരിക്കാവുന്നതാണ്. എസ്എഫ്ഐ ഇടപെടലിനെ തുടർന്നാണ് പത്രിക തള്ളിയെന്ന ആരോപണം കെഎസ്‌യു ഉന്നയിച്ചിരുന്നു. ആദ്യഘട്ടം പത്രിക സ്വീകരിക്കപ്പെടുകയും പിന്നീട് നിസ്സാരകാരണം പറഞ്ഞ് തള്ളുകയും ആയിരുന്നു. ഇത് ചോദ്യം ചെയ്ത കെഎസ്‌യു പ്രവർത്തകരെ പൊലീസ് കഴിഞ്ഞദിവസം മർദ്ദിക്കുകയും ചെയ്തിരുന്നു.

Continue Reading

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ പരി​ഗണിക്കാൻ ഹൈക്കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഉത്തരവിറക്കി

എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ പരി​ഗണിക്കാൻ ഹൈക്കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഉത്തരവിറക്കി. ജസ്റ്റിസുമാരായ എ.കെ ജയശങ്കരൻ നമ്പ്യാരും, സി.എസ് സുധയുമാണ് ബെഞ്ചിലുള്ളത്.   ഇന്ന് രാവിലെ ആക്ടിങ് ചീഫ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ ബെഞ്ചാണ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ പരി​ഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്നറിയിച്ചത്. ഇതിൽ ഒരു വനിതാ ജ‍ഡ്ജുമുണ്ടാവുമെന്ന് പറഞ്ഞിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി രജിസ്ട്രാർ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.   ചലച്ചിത്ര മേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ വെളിപ്പെടുത്തിയ […]

Continue Reading

മടപ്പള്ളിയില്‍ വിദ്യാര്‍ത്ഥിനികളെ സ്വാകര്യ ബസിടിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്തു ഹൈക്കോടതി

വടകര: മടപ്പള്ളിയില്‍ വിദ്യാര്‍ത്ഥിനികളെ സ്വാകര്യ ബസിടിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്തു ഹൈക്കോടതി. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ദേശീയപാത മടപ്പള്ളിയില്‍ സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാര്‍ത്ഥികളെ ബസ് ഇടിച്ച് വീഴ്ത്തുകയായിരുന്നു. മടപ്പള്ളി കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളായ മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. കണ്ണൂര്‍-തൃശൂര്‍ റൂട്ടിലോടുന്ന അയ്യപ്പന്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടം സംഭവിച്ചയുടന്‍ തന്നെ ബസില്‍ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ട ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമായി അന്വേഷണം നടക്കുകയാണ്.  നടക്കുതാഴ സിന്ധു നിവാസില്‍ ശ്രയ എന്‍. സുനില്‍ കുമാര്‍, […]

Continue Reading

ഇടുക്കിയിൽ കളക്ടർക്ക് തിരിച്ചടി; ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത് സ്റ്റേ ചെയ്ത് ഹൈക്കോടതി

ഇടുക്കി: ഇടുക്കിയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത് സ്റ്റേ ചെയ്ത് ഹൈക്കോടതി. ഭൂസംരക്ഷണ സേനയിലെ ഏഴ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ കളക്ടറുടെ ഉത്തരവാണ് സ്റ്റേ ചെയ്തത്. ദേവികുളം ഉടുമ്പൻചോല പീരുമേട് തുടങ്ങിയ സ്ഥലങ്ങളിലെ ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. കഴിഞ്ഞ മാസം 14 നാണ് ദേവികുളത്ത് കൈയ്യേറ്റം ഒഴിപ്പിക്കാൻ എത്തിയ ഉദ്യോഗസ്ഥരെ സിപിഐ നേതാവ് ഭീഷണിപ്പെടുത്തിയത്. മൂന്നാർ കേസുകൾ പരിഗണിക്കവേ അമിക്വസ് ക്യൂറിയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.

Continue Reading