വടകര: മടപ്പള്ളിയില്‍ വിദ്യാര്‍ത്ഥിനികളെ സ്വാകര്യ ബസിടിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്തു ഹൈക്കോടതി. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ദേശീയപാത മടപ്പള്ളിയില്‍ സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാര്‍ത്ഥികളെ ബസ് ഇടിച്ച് വീഴ്ത്തുകയായിരുന്നു. മടപ്പള്ളി കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളായ മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. കണ്ണൂര്‍-തൃശൂര്‍ റൂട്ടിലോടുന്ന അയ്യപ്പന്‍ ബസാണ് അപകടത്തില്‍പ്പെട്ടത്.
അപകടം സംഭവിച്ചയുടന്‍ തന്നെ ബസില്‍ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ട ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമായി അന്വേഷണം നടക്കുകയാണ്. നടക്കുതാഴ സിന്ധു നിവാസില്‍ ശ്രയ എന്‍. സുനില്‍ കുമാര്‍, തണ്ണീര്‍ പന്തല്‍ ചാത്തോളി ദേവിക ജി. നാഥ്, കല്ലേരി സ്വദേശിനി ഹൃദ്യ എന്നിവര്‍ക്കാണ് പരിക്കേറ്റത്