കിരീടനേട്ടത്തില്‍ മതിമറന്ന് രോഹിത്തും കോലിയും! സന്തോഷത്തിൽ ആരാധകർ

ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ വിജയം ആഘോഷിച്ച് സീനിയര്‍ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും. ഈ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുന്നത്. ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 252 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ ഇന്നിംഗ്‌സ് പുറത്തെടുത്ത രോഹിത് ശര്‍മയാണ് (76) ഇന്ത്യയുടെ ടോപ് സ്‌കോറര്‍.രവീന്ദ്ര ജഡേജയാണ് വിജയറണ്‍ നേടുന്നത്. വിജയത്തിന് പിന്നാലെ രോഹിത്തും കോലിയും ഗ്രൗണ്ടിൽ എത്തി വിജയം […]

Continue Reading

സ്മിത്തിനും കാരിക്കും സെഞ്ച്വറി; ലങ്കക്കെതിരെ പിടിമുറുക്കി ഓസീസ്

ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിലും ഓസ്‌ട്രേലിയ മേധാവിത്വത്തിലേക്ക്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സെന്ന സ്‌കോറിലാണ് സന്ദര്‍ശകര്‍. ആദ്യ ഇന്നിങ്‌സില്‍ 257 റണ്‍സിന് ശ്രീലങ്ക ഓള്‍ ഔട്ടായിരുന്നു. ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തും അലക്‌സ് കാരിയും സെഞ്ചൂറിയന്‍മാരായി. ഇരുവരും ക്രീസിലുണ്ട്. സ്മിത്ത് 120ഉം കാരി 139ഉം റണ്‍സെടുത്തു. 91 റണ്‍സിന് മൂന്ന് എന്ന നിലയില്‍ തകരുന്നിടത്താണ് സ്മിത്തും കാരിയും രക്ഷകരായത്. ആദ്യ ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറി നേടിയ ഉസ്മാന്‍ ഖവാജക്ക് 36 റണ്‍സ് മാത്രമാണ് […]

Continue Reading

സഞ്ജുവിന് പരുക്ക്; മൂന്നാഴ്‌ചയോളം വിശ്രമത്തിന് നിർദേശം

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ഓപ്പണർ സഞ്ജു വി സാംസണ്‌ പരുക്ക്. ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തിലാണ് താരത്തിന് പരുക്കേറ്റത്. മുംബൈയിൽ നടത്തിയ പരിശോധനയിൽ താരത്തിന്‌ മൂന്നാഴ്‌ചത്തെ വിശ്രമം നിർദേശിച്ചു. കൈ വിരലിനാണ് പരുക്ക്. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പ്രര്യടനത്തിൽ സെഞ്ചുറികളോടെ മികച്ച പ്രകടനം കാഴ്‌ച വെച്ച സഞ്ജുവിന് പക്ഷെ തന്റെ പ്രകടനം ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ തുടരാൻ സാധിച്ചിരുന്നില്ല. ഇത് ആരാധകർക്ക് നിരാശ പകർന്നിരുന്നു. തുടർച്ചായായി ഇം​ഗ്ലണ്ട് ബോളർമാർ ഒരുക്കുന്ന ഷോട്ട് ബോൾ കെണിയിൽ താരം അകപ്പെടുന്നതും […]

Continue Reading

ചരിത്രം കുറിച്ച് ബുംറ; ടെസ്റ്റ് റാങ്കിങ്ങില്‍ ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് പോയിന്റോടെ ഒന്നാം സ്ഥാനം

ഐസിസി ടെസ്റ്റ് ബൗളർമാരുടെ റാങ്കിങ്ങിൽ ഒരു ചരിത്രനേട്ടം സ്വന്തമാക്കി ബുംറ. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച പേസ് ബൗളർമാരിൽ ഒരാളായ ബുംറ ഐസിസി ടെസ്റ്റ് റാങ്കിങില്‍ രവിചന്ദ്രന്‍ അശ്വിന്റെ റെക്കോർഡ് മറികടന്നു. ഒരു ഇന്ത്യന്‍ ബൗളര്‍ നേടിയ എക്കാലത്തെയും ഉയര്‍ന്ന റേറ്റിംഗ് പോയിന്റോടെ റാങ്കിങ്ങില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തിയിരിക്കുകയാണ് ബുംറ. 30 വിക്കറ്റുകളോടെ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയില്‍ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ് ബുംറ. ഇപ്പോൾ 907 റേറ്റിങ് പോയിന്റോടെയാണ് ടെസ്റ്റ് ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. […]

Continue Reading

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ

ബ്രിസ്‌ബെയിൻ: ബോർഡർ-ഗവാസ്‌കർ ട്രോഫി മൂന്നാം ടെസ്റ്റിന് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ഗാബ ടെസ്റ്റ് സമനിലയായതിന് പിന്നാലെ അപ്രതീക്ഷിതമായായിരുന്നു ഇന്ത്യയുടെ എക്കാലത്തേയും മികച്ച സ്പിന്നറുടെ പ്രഖ്യാപനമെത്തിയത്.കഴിഞ്ഞ ടെസ്റ്റിൽ കളിച്ചിരുന്നെങ്കിലും ഈ ടെസ്റ്റിൽ അശ്വിന് പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിച്ചിരുന്നില്ല. മത്സരത്തിന്റെ അഞ്ചാം ദിനം ഡ്രെസിങ് റൂമിൽ വെച്ച് വിരാട് കോഹ്ലിയും അശ്വിനും തമ്മിലുള്ള സംസാരത്തിനിടെ ഇരുവരും വൈകാരികമായി സംസാരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ആ സമയത്തു […]

Continue Reading

അഡ്ലെയ്ഡിൽ തകർന്നടിഞ്ഞ് ഇന്ത്യ; ഓസീസിന് പത്ത് വിക്കറ്റ് ജയം

പിങ്ക് ടെസ്റ്റിൽ അഡ്ലെയിഡിൽ തകർന്നടിഞ്ഞ് ഇന്ത്യ. ആതിഥേയരായ ഓസ്ട്രേലിയക്ക് പത്ത് വിക്കറ്റ് ജയം. പെർത്തിലേറ്റ പ്രഹരത്തിന് കങ്കാരുക്കൾ അഡ്ലെയ്ഡിൽ കണക്കു തീർത്തു. പിങ്ക് ടെസ്റ്റിലെ അഡ്ലെയിഡിലുണ്ടായിരുന്ന പഴയ കണക്ക് തീർക്കാനെത്തിയ ഇന്ത്യ ഓസീസ് പേസിനു മുമ്പിൽ അടി പതറി വീഴുകയായിരുന്നു. ഒന്നാം ഇന്നിങ്സിൽ 157 റൺസ് ലീഡ് വഴങ്ങിയ ഇന്ത്യ, രണ്ടാം ഇന്നിങ്സിലേക്കെത്തിയപ്പോൾ 175ന് എല്ലാവരും പുറത്തായി. ഇന്ത്യ ഉയർത്തിയ 19 റൺസ് വിജയലക്ഷ്യം 3.2 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഓസീസ് മറികടന്നു ആദ്യ ഇന്നിങ്സിൽ സ്റ്റാർക്കിന്റെ […]

Continue Reading

സച്ചിനെ മറികടന്നു; ടെസ്റ്റിലെ റെക്കോർഡ് ഇനി ജോ റൂട്ടിന്റെ പേരിൽ

ടെസ്റ്റില്‍ ഇന്ത്യയുടെ ഇതിഹാസതാരമായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് മറികടന്ന് ഇംഗ്ലണ്ട് താരം ജോ റൂട്ട്. ടെസ്റ്റിലെ നാലാം ഇന്നിങ്‌സില്‍ ഏറ്റവും അധികം റണ്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് ഇനി റൂട്ടിന്‌റെ പേരിലായിരിക്കും. തന്‌റെ നൂറ്റിയമ്പതാം ടെസ്റ്റ് മത്സരത്തിലാണ് താരം റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത് എന്ന പ്രത്യേകതയും ഉണ്ട്. ക്രൈസ്റ്റ്ചര്‍ച്ചിലെ ഹാഗ്ലി ഓവലില്‍ നടന്ന ആദ്യ ടെസ്റ്റില്‍ എട്ട് വിക്കറ്റിന്റെ കൂറ്റൻ ജയമാണ് ഇം​ഗ്ലണ്ട് നേടിയത്. ന്യൂസിലാന്‍ഡ് ഉയർത്തിയ104 റണ്‍സ് എന്ന വിജയലക്ഷ്യം 12.4 ഓവറിലാണ് ഇംഗ്ലണ്ട് മറികടന്നത്. […]

Continue Reading

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈയെ തകര്‍ത്ത് കേരളം

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ശക്തരായ മുംബൈയ്‌ക്കെതിരെ വന്‍ ജയവുമായി കേരളം. 43 റണ്‍സിനാണ് കേരളത്തിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയിരുന്നു. കേരളം 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സാണ് എടുത്തത്. മുംബൈയുടെ മറുപടി 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സില്‍ ഒതുങ്ങി. 49 ബോളില്‍ എട്ട് സിക്‌സ് അടക്കം 99 റണ്‍സ് നേടിയ സല്‍മാന്‍ നിസാറിന്റെയും രോഹന്‍ കുന്നുമ്മലിന്റെയും വെടിക്കെട്ട് ബാറ്റിങ് ആണ് കേരളത്തിന് […]

Continue Reading

ടെസ്റ്റ് റാങ്കിങില്‍ ബുംറ വീണ്ടും ഒന്നാമത്

ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ബൗളര്‍ പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ജസ്പ്രീത് ബുംറ. ഓസ്ട്രേലിയയ്ക്ക് എതിരായ ഒന്നാം ടെസ്റ്റിലെ എട്ട് വിക്കറ്റ് നേട്ടമാണ് ബുംറയ്ക്ക് തുണയായത്. ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിന് മുമ്പ് ദക്ഷിണാഫ്രിക്കയുടെ പേസര്‍ കാഗിസോ റബാഡയ്ക്കും ഓസ്ട്രേലിയയുടെ ജോഷ് ഹേസ്ല്‍വുഡിനും പിന്നിലായിരുന്നു അദ്ദേഹം. 2024ല്‍ രണ്ടാം തവണയാണ് ബുംറ ഒന്നാം സ്ഥാനം എറിഞ്ഞെടുത്തത്. ഫെബ്രുവരി ആദ്യമാണ് ഐസിസിയുടെ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യന്‍ പേസറായി ബുംറ മാറിയത്. […]

Continue Reading

ഇന്ത്യന്‍ പേസ് മാന്ത്രികത്തില്‍ കുരുങ്ങി ഓസ്‌ട്രേലിയ

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ഒന്നാം മത്സരത്തിലെ ആദ്യ ദിനത്തിലെ കളി അവസാനിക്കുമ്പോള്‍ ഇന്ത്യന്‍ പേസില്‍ വട്ടംകറങ്ങുകയിരിക്കുകയാണ് ഓസ്‌ട്രേലിയ. ഒന്നാം ഇന്നിംഗ്‌സില്‍ ബാറ്റിംഗ് തുടങ്ങിയ ഓസ്‌ട്രേലിയ കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെന്ന നിലയിലാണ്. 150 റണ്‍സിന് പുറത്തായ ഇന്ത്യയില്‍ നിന്നും വമ്പന്‍ തിരിച്ചടിയാണ് ഓസ്‌ട്രേലിയ നേരിട്ടത്. ഇനി 83 റണ്‍സ് കൂടി നേടിയാലെ ഇന്ത്യയുടെ സ്‌കോറിനൊപ്പമെത്താന്‍ ഓസ്‌ട്രേലിയയ്ക്ക് സാധിക്കു. ബൗളിംഗിലെ ഇന്ത്യന്‍ മികവ് വീണ്ടും തെളിയിക്കുന്ന കാഴ്ചയാണ് ഇന്ന് പെര്‍ത്തില്‍ കണ്ടത്.

Continue Reading