സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ശക്തരായ മുംബൈയ്ക്കെതിരെ വന്‍ ജയവുമായി കേരളം. 43 റണ്‍സിനാണ് കേരളത്തിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം കൂറ്റന്‍ സ്കോര്‍ സ്വന്തമാക്കിയിരുന്നു. കേരളം 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സാണ് എടുത്തത്. മുംബൈയുടെ മറുപടി 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സില്‍ ഒതുങ്ങി.
49 ബോളില്‍ എട്ട് സിക്സ് അടക്കം 99 റണ്‍സ് നേടിയ സല്മാന് നിസാറിന്റെയും രോഹന് കുന്നുമ്മലിന്റെയും വെടിക്കെട്ട് ബാറ്റിങ് ആണ് കേരളത്തിന് മികച്ച സ്കോര്‍ നേടിക്കൊടുത്തത്. സല്മാന് ആണ് കളിയിലെ താരം. 48 ബോളില്‍ 87 റണ്‍സ് രോഹനുമെടുത്തു. ക്യാപ്റ്റന്‍ സഞ്ജു സാംസണ് നാല് റണ്‍സാണെടുത്തത്.