തിരുവനന്തപുരം: മാധ്യമപ്രവർത്തയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ മാപ്പ് ചോദിച്ച് സുരേഷ് ഗോപി. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. തൻ്റെ വാത്സല്യത്തോടെയുള്ള പ്രതികരണത്തിൽ ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ താൻ ക്ഷമ ചോദിക്കുന്നുവെന്ന് സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു.