തൃശൂര്‍: വീടിനുള്ളില്‍ കയറി കാട്ടാന കൂട്ടത്തിന്റെ ആക്രമണം. ഇന്നലെ രാത്രിയോടെയാണ് സംഭവം. അതിരപ്പള്ളി പ്ലാന്റേഷൻ കോർപറേഷൻ വെൽഫയർ ഓഫീസറുടെ വീടാണ് കാട്ടാന ആക്രമിച്ചത്.
പല ഉപകരണങ്ങളും വീട്ടുപയോഗത്തിനുള്ള സാധനങ്ങളും നശിപ്പിച്ച നിലയിലാണ്.ഫര്‍ണിച്ചറുകളും മറ്റും തകര്‍ത്തിട്ടിട്ടുണ്ട്. കാട്ടാനക്കൂട്ടം വീടിനകത്ത് കയറിയ സമയത്ത് ഇവിടെ ആരുമുണ്ടായിരുന്നില്ല.രാവിലെ തോട്ടത്തിലെത്തിയ തൊഴിലാളികളാണ് വീട് ആന ആക്രമിച്ച വിവരം മനസിലാക്കുന്നത്. ഇവരാണ് ഏവരെയും വിവരമറിയിച്ചതും.
പ്ലാന്റേഷൻ തോട്ടത്തിനോട് ചേര്‍ന്നാണ് ഈ വീടുള്ളത്. അതിനാല്‍ തന്നെ ആനക്കൂട്ടത്തിന് ഇവിടേക്ക് കയറിപ്പറ്റാനും വളരെ എളുപ്പമായിരുന്നിരിക്കണം.
കഴിഞ്ഞ ദിവസം ഇതേ രീതിയില്‍ മൂന്ന് കെട്ടിടങ്ങള്‍ കൂടി ആനകള്‍ തകര്‍ത്തിരുന്നു.