സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് വിവാഹിതയാകുന്നു. ബിസിനസുകാരനായ മാവേലിക്കര സ്വദേശി ശ്രേയസ് മോഹനാണ് ഭാഗ്യയുടെ വരൻ. ജനുവരി 17ന് ആണ് വിവാഹം. സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടിൽ വെച്ചായിരുന്നു വിവാഹനിശ്ചയ ചടങ്ങുകൾ നടന്നത്.
ഗുരുവായൂരിൽ വച്ച് ആണ് വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. റിസപ്ഷൻ ജനുവരി 20നും. മറ്റ് പരിപാടികൾ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെച്ച് നടത്തുവാനും തീരുമാനിച്ചു.
സുരേഷ് ഗോപി–രാധിക ദമ്പതികളുടെ മൂത്ത മകളാണ് ഭാഗ്യ. ഗോകുല്‍ സുരേഷ്, മാധവ് സുരേഷ്, ഭാവ്നി സുരേഷ്, പരേതയായ ലക്ഷ്മി സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റു മക്കൾ
സുരേഷ് ഗോപിയുടെ മകള്‍ വിവാഹിതയാകുന്നു
