മണിപ്പൂരില്‍ യുവതിയെ വെടിവച്ച് കൊന്ന ശേഷം മൃതദേഹത്തിന്റെ മുഖം വികൃതമാക്കി

Breaking National

ഇംഫാല്‍: അക്രമം ഒഴിയാതെ മണിപ്പൂര്‍. അശാന്തി തുടരുന്ന മണിപ്പൂരില്‍ യുവതിയെ വെടിവച്ച് കൊന്ന ശേഷം മൃതദേഹത്തിന്റെ മുഖം വികൃതമാക്കിയതായി റിപ്പോര്‍ട്ട്. ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ സാവോംബംഗിലാണ് നാഗ വിഭാഗത്തില്‍പ്പെട്ട യുവതി ദാരുണമായി കൊല്ലപ്പെട്ടത്. മാരിം ലൂസി എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്.

ഇംഫാല്‍ വെസ്റ്റില്‍ 3 ട്രക്കുകള്‍ക്ക് അക്രമ കാരികള്‍ തീയിട്ടു. നിലവില്‍ 200 ല്‍ അധികം പേര്‍ സംസ്ഥാനത്ത് കൊല്ലപ്പെട്ടു. ബിജെപിയുടെ മൗനത്തിനെതിരെ രാജ്യത്ത് വലിയ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്.

357 ഓളം പള്ളികള്‍ മണിപ്പൂരില്‍ തകര്‍ക്കപ്പെട്ടെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഈ അക്രമണങ്ങളില്‍ പങ്കുണ്ടെന്നും ആരോപിച്ച് മിസോറാം ബിജെപി ഉപാധ്യക്ഷന്‍ കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *