കോട്ടയം സിഎംഎസ് കോളജിൽ എസ് എഫ് ഐ- കെ എസ് യു സംഘർഷം

Breaking Kerala

കോട്ടയം: കോട്ടയം സിഎംഎസ് കോളജിൽ എസ് എഫ് ഐ- കെ എസ് യു പ്രവർത്തകർ തമ്മിൽ സംഘർഷം. കോളജിൽ കലാപരിപാടികൾ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഏറ്റുമുട്ടലിൽ എട്ട് വിദ്യാർത്ഥികൾക്ക് പരിക്ക്. അഞ്ച് എസ്എഫ്ഐ പ്രവർത്തകർക്കും മൂന്ന് കെ എസ് യു പ്രവർത്തകർക്കുമാണ് പരിക്കേറ്റത്. ഇവരെ പ്രവേശിപ്പിച്ച ജില്ലാ ആശുപത്രിയിലും സംഘർഷമുണ്ടായി.

വ്യാഴാഴ്ച വൈകിട്ട് ആരംഭിച്ച സംഘർഷം രാത്രി 9.15 ഓടെ ജനറൽ ആശുപത്രിക്ക് മുന്നിലേക്കും നീളുകയായിരുന്നു. സിഎംഎസ് കോളജിനു മുന്നിലെ റോഡിലാണ് വൈകിട്ടോടെ ആദ്യം സംഘർഷമുണ്ടായത്. മൂന്നരയോടെ തുടങ്ങിയ ബഹളം ആറുവരെ നീണ്ടു. ഇരുവിഭാഗം വിദ്യാർഥികൾ തമ്മിലുണ്ടായ വാക്കേറ്റം ഉന്തിലും തള്ളിലും കലാശിക്കുകയായിരുന്നു. വൈകിട്ടുണ്ടായ സംഘർഷത്തിൽ പരുക്കേറ്റവരെ ജനറലാശുപത്രിയിൽ പ്രവേശിപ്പിക്കാൻ എത്തിയതിനേത്തുടർന്നാണ് ഇവിടെയും സംഘർഷവുമുണ്ടായത്.

സിഎംഎസ് കോളജിലെ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ-കെഎസ്‌യു പ്രവർത്തകർ തമ്മിലുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഇരുവിഭാഗങ്ങളിലെയും കണ്ടാലറിയാവുന്ന പ്രവർത്തകർക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *