റേഷന്‍ വ്യാപാരികളുടെ കിറ്റ് കമീഷനും ശമ്ബള പരിഷ്കരണവും പരിഗണനയില്‍ -മന്ത്രി

Kerala Local News

ആലുവ: കോവിഡ് കാലത്ത് കിറ്റ് വിതരണം ചെയ്ത വകയില്‍ റേഷൻ വ്യാപാരികള്‍ക്ക് കുടിശ്ശികയുള്ള കമീഷൻ തുക നല്‍കുന്നതും ശമ്ബള പരിഷ്കരണവും സര്‍ക്കാറിന്റെ സജീവ പരിഗണനയിലാണെന്ന് ഭക്ഷ്യ പൊതുവിതരണമന്ത്രി ജി.ആര്‍. അനില്‍. കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന് മാതൃകയായ പൊതുവിതരണ സമ്ബ്രദായമാണ് കേരളത്തിലേത്. ഇതിനെ തകര്‍ക്കാനുള്ള ഗൂഢനീക്കമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. കേരളത്തിന് അവകാശപ്പെട്ട ഭക്ഷ്യധാന്യങ്ങളും മണ്ണെണ്ണയും കേന്ദ്രം ഘട്ടം ഘട്ടമായി വെട്ടിക്കുറക്കുകയാണ്. റേഷൻ വ്യാപാരികള്‍ക്ക് കൂടുതല്‍ വരുമാനം ഉണ്ടാകാൻ സഹായകരമായ നിലയിലാണ് കെ-സ്റ്റോറുകള്‍ ആരംഭിച്ചത്. റേഷൻ വ്യാപാരികളെ അനാവശ്യമായി പീഡിപ്പിക്കുന്ന ഉദ്യോഗസ്ഥരെ സംബന്ധിച്ച്‌ പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന പ്രസിഡന്‍റ് ജെ. ഉദയഭാനു പതാക ഉയര്‍ത്തി. എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, വാഴൂര്‍ സോമൻ എം.എല്‍.എ, സി.പി.ഐ ജില്ല സെക്രട്ടറി കെ.എം. ദിനകരൻ, കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജി. പ്രിയൻകുമാര്‍, ട്രഷറര്‍ മുണ്ടുകോട്ടക്കല്‍ സുരേന്ദ്രൻ, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറിമാരായ പി. രാജു, എ.പി. ജയൻ, പി.കെ. മൂര്‍ത്തി, ജില്ല സെക്രട്ടറി കെ.എൻ. ഗോപി തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *