പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; മുഖ്യമന്ത്രി 24 നു പ്രചാരണത്തിനെത്തും

Breaking Kerala

കോട്ടയം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ പുതുപ്പള്ളിയിലേക്ക്. മുഖ്യമന്ത്രി ഈ മാസം 24ന് പുതുപ്പള്ളിയിൽ എത്തും. അയർക്കുന്നം, പുതുപ്പള്ളി പഞ്ചായത്തുകളിലാണ് പ്രചാരണ പരിപാടികൾ നടക്കുക. 31ന് ശേഷം രണ്ടാം ഘട്ട പ്രചാരണത്തിനും മുഖ്യമന്ത്രി എത്തും. ആദ്യഘട്ട പ്രചാരണത്തിന് മന്ത്രിമാരില്ല.

അതേസമയം, പുതുപ്പള്ളിയിൽ രാഷ്ട്രീയം പറഞ്ഞാൽ മതിയെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി നിർദ്ദേശിച്ചു. വ്യക്തിഗത വിമർശനങ്ങളിലേക്ക് പോകേണ്ട. സർക്കാരിന്റെ വികസനനേട്ടങ്ങൾ പ്രചാരണമാക്കും. കേന്ദ്രം സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്നതും പ്രതിപക്ഷം വികസനങ്ങൾക്ക് തടസം നിൽക്കുന്നതും ചർച്ച ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മണ്ഡലപര്യടനത്തിലാണ് ഇടത്-വലത് സ്ഥാനാർത്ഥികൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *