കല്ലമ്പലത്ത് യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം

Breaking Kerala

തിരുവനന്തപുരം: കല്ലമ്പലത്ത് യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ചിറ്റായിക്കോട് സ്വദേശി രാജുവിനെ കൊലപ്പെടുത്തിയത് സുഹൃത്ത് സുനിൽ ആണെന്ന് എന്ന് പൊലീസ് അറിയിച്ചു. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് രാജുവിനെ സ്വകാര്യ വ്യക്തിയുടെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുങ്ങി മരണമെന്നു ആദ്യം സംശയിച്ച കേസിൽ സുനിലിന്റെ മൊഴിയിലെ പൊരുത്തക്കേടാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ബന്ധുക്കൾ ദുരൂഹത സംശയിച്ചതോടെ പോലീസ് അന്വേഷണം ഊർജിതമാക്കി. തുടർന്ന് രാജുവിന്റെ നാലു സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. ഇവരിൽ കല്ലമ്പലം സ്വദേശിയായ സുനിലിന്റെ മൊഴിയിൽ വൈരുധ്യമുണ്ടെന്നു കണ്ടെത്തിയതോടെ പോലീസ് വിശദമായി ചോദ്യം ചെയ്തു. മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ രാജുവിനെ കുളത്തിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നു സുനിൽ സമ്മതിക്കുകയായിരുന്നു. സുനിലിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *