താമരശ്ശേരി ചുരത്തിലൂടെ കാറിന്റെ ഡോറിലിരുന്ന് യാത്ര; തമിഴ്നാട് സംഘത്തിനെതിരെ നടപടി

Kerala Local News

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ സാഹസികയാത്ര നടത്തിയ സംഘത്തിനെതിരെ നടപടി സ്വീകരിച്ച്‌ പോലീസ്. കാറില്‍ യാത്ര ചെയ്ത തമിഴ്നാട് സ്വദേശികള്‍ക്ക് ഹൈവേ പോലീസ് ആയിരം രൂപ പിഴ ചുമത്തി. ചുരത്തിലൂടെ ഡോറിലിരുന്ന് യാത്ര നടത്തുന്ന സംഘത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് ലക്കിടിയില്‍ വച്ച്‌ ഹൈവേ പോലീസ് വാഹനം കസ്റ്റഡിയിലെടുത്തത്.

രണ്ട് വാഹനങ്ങള്‍ക്ക് കഷ്ട്ടിച്ച്‌ കടന്ന് പോകാൻ പറ്റുന്ന താമരശ്ശേരി ചുരത്തിലൂടെയാണ് ഈ അപകടം നിറഞ്ഞ യാത്ര. നാല് പേരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നതെന്നാണ് പ്രധാമിക നിഗമനം. ഇതില്‍ രണ്ട് പേര്‍ സണ്‍ റൂഫ് ഓപ്പണ്‍ ചെയത് ആര്‍ത്ത് ഉല്ലസിച്ചും ,ഒരാള്‍ ഡോറില്‍ ഇരുന്ന് കൈയും, തലയും പുറത്തേക്ക് ഇട്ടുമാണ് യാത്ര. ദൃശ്യങ്ങള്‍ പുറത്ത് വന്നതിനെ തുടര്‍ന്ന് ലക്കിടിയില്‍ വച്ച്‌ ഹൈവേ പോലീസ് വാഹനം കസ്റ്റഡിയിലെടുത്ത് പിഴ ഈടാക്കി. തമിഴ്നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. യാത്രക്കാര്‍ ചെന്നൈ സ്വദേശികളാണെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *