പുതുച്ചേരി: വിശിഷ്ട സേവനത്തിന് പുതുച്ചേരി പോലീസിന് രാജ്യത്തെ പരമോന്നത സൈനിക-പോലീസ് ബഹുമതിയായ ‘പ്രസിഡന്റ്സ് കളര്‍’ സമ്മാനിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗൊരിമേടരുവിലെ ആംഡ് പോലീസ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങിലാണ് കേന്ദ്രഭരണ പ്രദേശത്തിന്റെ പോലീസ് സേനയ്ക്ക് അമിത് ഷാ ഈ ചരിത്രപരമായ ബഹുമതി കൈമാറിയത്.രാജ്യത്ത് പ്രസിഡന്റ്സ് കളര്‍ പുരസ്കാരം ലഭിക്കുന്ന പോലീസ് സേനകളുടെ പട്ടികയിലേക്ക് ഉയര്‍ന്ന പുതുച്ചേരി പോലീസിനെ അദ്ദേഹം അഭിനന്ദിക്കുകയും ആശംസകള്‍ അറിയിക്കുകയും ചെയ്തു.കോവിഡ് മഹാമാരിയുടെ സമയത്ത് പ്രായമായവര്‍ക്കും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി മുന്നണിയില്‍ നിന്ന് പോരാടിയ പുതുച്ചേരി പോലീസിന്റെ സേവനത്തെയും ധീരതയെയും അമിത് ഷാ ചടങ്ങില്‍ അനുസ്മരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കൊളോണിയല്‍ കാലത്തെ ക്രിമിനല്‍ നിയമങ്ങള്‍ക്ക് പകരം സാങ്കേതികവിദ്യയിലും കൃത്യസമയത്തും വിശ്വാസ്യതയിലും അധിഷ്ഠിതമായ പുതിയ നിയമങ്ങള്‍ നടപ്പിലാക്കിയ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതുച്ചേരി പോലീസിന് രാജ്യത്തെ പരമോന്നത ബഹുമതിയായ ‘പ്രസിഡന്റ്സ് കളർ’ സമ്മാനിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
