തൃശ്ശൂർ : ഇന്ത്യയിലെ അതിവേഗം വളരുന്ന എഫ്എംഇജി കമ്പനിയും, വയറുകളുടെയും കേബിളുകളുടെയും നിർമ്മാതാക്കളുമായ പോളിക്യാബ് പുതിയ പോളിക്യാബ് എക്സ്പേർട്ട്സ് ആപ്പ് അവതരിപ്പിച്ചു. പോളികാബിന്‍റെ ഡിജിറ്റൽ പരിവർത്തന പരിപാടിയുടെ ഭാഗമായി രാജ്യത്തെ ഇലക്‌ട്രീഷ്യൻ സമൂഹത്തിനു വേണ്ടി മാത്രമായി രൂപകല്പന ചെയ്ത ഇത്തരത്തിലുള്ള ആദ്യ പ്ലാറ്റ്‌ഫോമാണിത്.
ഇന്ത്യയിലുടനീളമുള്ള ഇലക്‌ട്രീഷ്യൻമാരെ ശാക്തീകരിക്കാനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനും പോളിക്യാബ് എക്സ്പേർട്ട്സ് ലക്ഷ്യമിടുന്നു. ഉപഭോക്താവിന് സമഗ്രമായ ആനുകൂല്യങ്ങളും റിവാർഡുകളും നൽകിക്കൊണ്ട്, സമ്പാദിക്കുന്നതിനും റിഡംപ്ഷനുമുള്ള പോയിന്‍റുകള്‍ നൽകുന്ന ഒരൊറ്റ പ്ലാറ്റ്‌ഫോമായിരിക്കും ഈ ആപ്ലിക്കേഷൻ. നിലവിലുള്ള പോളിക്യാബ് എക്‌സ്‌പേർട്ട്സ് പ്രോഗ്രാമില്‍ നിന്ന് ഒന്നര ലക്ഷം ഇലക്‌ട്രീഷ്യന്‍മാരും ഏകദേശം ഒരു ലക്ഷം ചില്ലറ വിതരണക്കാരും പുതിയ ആപ്ലിക്കേഷനിലേക്ക് മൈഗ്രേറ്റ് ചെയ്യപ്പെടും.
പോളിക്യാബ് ഉത്പന്നങ്ങളിൽ അച്ചടിച്ച ലോയൽറ്റി കോഡുകൾ സ്കാൻ ചെയ്തുകൊണ്ട് ഇലക്ട്രീഷ്യൻമാരെയും റീട്ടെയിലർമാരെയും അനായാസമായി പോയിന്‍റുകള്‍ നേടാൻ അനുവദിക്കുന്ന നൂതന റിവാർഡ്സ് പദ്ധതിയാണ് പോളിക്യാബ് എക്സ്പേർട്ട്സ് ആപ്ലിക്കേഷൻ അവതരിപ്പിക്കുന്നത്. ഇങ്ങനെ സമാഹരിച്ച പോയിന്‍റുകൾ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തൽക്ഷണം റിഡീം ചെയ്യാനും സാധിക്കും.
ജീവിക്കാനും സുഖപ്രദമായി ജോലിചെയ്യാനും സുസജ്ജമായ ഇലക്ട്രിക്കൽസിന്‍റെ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കുകയാണ് ഇന്ത്യയിലെ ഇലക്‌ട്രീഷ്യൻ സമൂഹമെന്ന് പോളിക്യാബ് ഇന്ത്യ ചീഫ് ബിസിനസ് ഓഫീസർ (പവർ ബിയു) എക്‌സിക്യൂട്ടീവ് പ്രസിഡന്‍റ് ഇശ്വിന്ദർ സിംഗ് ഖുറാന പറഞ്ഞു. പോളിക്യാബിനോടുള്ള വിശ്വസ്തതയ്ക്ക് വ്യക്തമായതും ഉടനടിയുള്ള ഇന്‍സെന്‍റീവുളാണ് നൽകുന്നത്. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ പോളിക്യാബ് എക്സ്പേർട്ട്സ് ആപ്പ് ഇപ്പോൾ ലഭ്യമാണ്.