ലിൻസ ബെന്നിയുടെ കവിത ജീവിതഗന്ധം പ്രകാശനം ചെയ്തു

Uncategorized

പച്ചയും ചടുലവുമായ മനുഷ്യമനസ്സുകളെ സ്നേഹത്തിൻ്റെ തൊങ്ങലുകളും നിറക്കൂട്ടുകളും ചാർത്തി ജീവിതത്തിൻ്റെ ഊടും പാവും ഇഴ ചേർത്ത് മനോഹരമായ ഭാവനയോടെ എഴുതിയ കവയിത്രി ലിൻസ ബെന്നിയുടെ ജീവിതഗന്ധം എന്ന കവിതാ സമാഹാരം പ്രശസ്ത ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം പ്രകാശനം ചെയ്തു. പുതിയകാവ് GovLPS ഹെഡ്മിസ്ട്രസ് ലൈന മോഹനൻ പുസ്തകം ഏറ്റുവാങ്ങി. ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശാന്തിനി ഗോപകുമാർ അദ്ധ്യക്ഷയായി.ലക്ഷ്മി കോളേജ് ഡയറക്ടർ എം.വി ജോസ്, വാർഡ് മെമ്പർ ഷെറീന ബഷീർ, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് നിഷാദ്, ഷെബീന മുജീബ്, ഡോ. ലയ ശേഖർ, ഗീത ടീച്ചർ, വി.പി ബേബി, എം.ജെ. തോമസ് എന്നിവർ സംസാരിച്ചു. നസീമ ടീച്ചർ കവിത അവതരിപ്പിച്ചു. കവയിത്രി ലിൻസ ബെന്നി സിറ്റി വോയ്സിനോട് സംസാരിച്ചു മാടവനക്കാട്ട് ജോസിൻ്റേയും മേരിയുടേയും മകളാണ് ലിൻസ. ഭർത്താവ് :ബെന്നി ,മകൻ : ആൽവിൻ

Leave a Reply

Your email address will not be published. Required fields are marked *