കോഴിക്കോട്: പന്തീരാങ്കാവ് സ്ത്രീധനപീഡനക്കേസ് പ്രതി രാഹുലിനെ സഹായിച്ച സിവിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ. പന്തീരങ്കാവ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവില്‍ പൊലീസ് ഓഫീസര്‍ ശരത് ലാലിനെയാണ് സസ്പെൻ്റ് ചെയ്തത്. രാഹുലിന് ബംഗളൂരുവിലേക്ക് രക്ഷപ്പെടാനാണ് പൊലീസ് സഹായം നൽകിയത്. ഇയാൾക്കെതിരെ സ്പെഷൽ ബ്രാഞ്ച് കമ്മീഷണർക്ക് റിപ്പോർട്ട് നൽകിയിരുന്നു.അതേസമയം, സ്പെഷൽ ബ്രാഞ്ചിലെ രണ്ടു ഉദ്യോഗസ്ഥരോടും വിശദീകരണം തേടും.
പന്തീരാങ്കാവ് സ്ത്രീധനപീഡനക്കേസ്: പ്രതിയെ സഹായിച്ച പൊലീസുകാരന് സസ്പെൻഷൻ
![](https://cityvoiceonline.com/wp-content/uploads/2023/09/kerala-police-1654832710.jpg)